Tuesday, November 17, 2026

പശ്ചിമബംഗാളിൽ നിന്നും ആസാം സ്വദേശിക്ക് നൽകാൻ കൊണ്ടുവന്ന കാൽ ലക്ഷം രൂപ വില‌യുള്ള കഞ്ചാവ് എക്സൈസിന്റെ പിടിയിൽ ; ഒരാൾ അറസ്‌റ്റിൽ

ചേർത്തല : കലവൂരിൽ വാടകയ്ക്ക് താമസിച്ചുവരുന്ന ആസാം സ്വദേശിക്ക് നൽകാൻ കൊണ്ടുവന്ന കാൽ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി.പശ്ചിമബംഗാൾ സൗത്ത് ദിനജ് പൂർ ജില്ലയിൽ രഞ്ജിത്ത് സർക്കാർ ( 24 ) ആണ് ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി പിടിയിലായത്.

പ്രതി അറസ്റ്റിലായി എന്ന വിവരം അറിഞ്ഞതോടെ ആസാം സ്വദേശി വീട് ഒഴിഞ്ഞു പോയതിനാൽ പിടികൂടാൻ കഴിഞ്ഞില്ല.

കഴിഞ്ഞ ദിവസങ്ങളിലായി എറണാകുളം കേന്ദ്രീകരിച്ച ആലപ്പുഴയ്ക്ക് കഞ്ചാവ് കടത്തുന്ന നിരവധി പേരെ ചേർത്തല എക്സൈസ് പാർട്ടി പിടികൂടിയിരുന്നു.തുടർന്ന് ഇവരിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിൽ അന്യസംസ്ഥാന തൊഴിലാളികളും കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്ന് നടത്തിയ അന്വഷണത്തിലായിരുന്നു ഇയാളെ പിടികൂടിയത്. റേഞ്ച് എക്‌സൈസ് ഇൻസ്പെക്ടർ വി ജെ റോയിയുടെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർ മാരായ ബിയാസ് ബിഎം, പി എ അനിൽകുമാർ , പ്രിവന്റി ഓഫീസർമാരായഷിബു പി ബെഞ്ചിൽ, ഡി മായാജി, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ ബാബു , എക്‌സൈസ് സൈബർ ടീം അംഗങ്ങൾ ആയ വർഗീസ് പയസ്, അൻഷാദ് എന്നിവരാണ് അനേഷണസംഘത്തിൽ ഉണ്ടായിരുന്നത്.

പ്രതിയെ റിമാന്റ് ചെയ്തു.

Related Articles

Latest Articles