Tuesday, September 29, 2026

സിൽവർ ലൈൻ വിഷയത്തിൽ സർക്കാർ വീണ്ടും ഹൈക്കോടതിയിൽ; ഫെബ്രുവരി 7 ലെ ഉത്തരവ് റദ്ദാക്കാൻ ആവശ്യം

കൊച്ചി: സിൽവർ ലൈൻ വിഷയത്തിൽ സർക്കാർ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ നടപടികൾ തടഞ്ഞ ഫെബ്രുവരി ഏഴിലെ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. അപ്പീൽ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ് എന്ന വാദം കണക്കിലെടുക്കാതെയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവെന്നാണ് സർക്കാർ ഉയർത്തുന്ന വാദം. സർക്കാരിന്റെ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും.

ഹർജിക്കാരുടെ ഭൂമിയിലെ സർവ്വേ തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ആദ്യ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിന് പുറമെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് സർക്കാർ നൽകിയ അപ്പീലിൽ സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കിക്കൊണ്ട് വിധി പ്രസ്താവിച്ചത്.

സിൽവർ ലൈൻ പദ്ധതിയുടെ വിശദപദ്ധതിരൂപരേഖ തയ്യാറാക്കിയത് എങ്ങനെയെന്ന വിശദാംശങ്ങൾ നൽകണമെന്ന സിംഗിൾ ബഞ്ച് നിർദേശവും ഡിവിഷൻ ബഞ്ച് ഒഴിവാക്കി. പുതിയ പദ്ധതിയ്ക്കായി കേരള സർവേസ് ആൻഡ് ബൌണ്ടറീസ് ആക്ട് പ്രകാരം സർക്കാറിന് സർവേ നടത്താമെന്ന് വ്യക്തമാക്കിയാണ് സിംഗിൾ ബ‌ഞ്ച് ഉത്തരവ് റദ്ദാക്കിയത്.

Related Articles

Latest Articles