Wednesday, May 15, 2024
spot_img

കമ്യൂണിസ്റ്റ് ചൈനയില്‍ മുസ്ലിങ്ങള്‍ക്കെതിരേ നടക്കുന്നത് കൊടുംക്രൂരത; നിര്‍ബന്ധിത വന്ധീകരണവും കൂട്ടബലാത്സംഗവും; ഇടതുപക്ഷ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മിണ്ടാട്ടമില്ല

ബെയ്ജിങ്: കമ്യൂണിസ്റ്റ് ചൈനയില്‍ മുസ്ലിം ജനവിഭാഗത്തിനെതിരേ നടക്കുന്ന ക്രൂരതകളെ കുറിച്ചുള്ള വീഡിയോകള്‍ പുറത്ത് . അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഇപ്പോള്‍ പ്രധാന ചര്‍ച്ചവിഷയങ്ങളില്‍ ഒന്നായി മുസ്ലിങ്ങള്‍ക്കെതിരേ ചൈന നടത്തുന്ന കൊടുക്രൂരത മാറിക്കഴിഞ്ഞു. പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ്ങില്‍ എടുത്തതാണെന്ന് കരുതുന്ന ഡ്രോണ്‍ വീഡിയോയില്‍ തടവുകാരെ തല മൊട്ടയടിച്ചും കണ്ണുകള്‍ മൂടിയും കൈകള്‍ ബന്ധിച്ചും കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് അടുത്തിടെ പുറത്തുവന്നത്.

ഇതുകൂടാതെ, ചൈനയിലെ വിവിധയിടങ്ങളിലെ തടവറകളില്‍ മുസ്ലീവിഭാഗത്തിനെതിരേ മനുഷ്യത്വരഹിതമായ പീഡനം നടക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കമ്മ്യൂണിസ്റ്റ് രാജ്യത്തില്‍ മുസ്ലീങ്ങളെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ച് നിര്‍ബന്ധിത വന്ധീകരണവും ഒപ്പം കൂട്ട ബലാത്സംഗവുമാണ് ഇപ്പോള്‍ നടത്തുന്നതെന്നാണ് അവിടെ നിന്നു രക്ഷപ്പെട്ട യുവതികള്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ചൈനയില്‍ 35 വയസിന് താഴെയുള്ള ഏത് യുവാവും യുവതിയും ലൈംഗികപീഡനത്തിനും ലൈംഗിക ആക്രമണത്തിനും വിധേയമാകുമെന്നാണ് വാഷിങ്ടണ്‍ പോസ്റ്റിനോട് ചൈനയില്‍ നിന്നു രക്ഷപ്പെട്ട റുഖിയ എന്ന യുവതി വെളിപ്പെടുത്തിയിരിക്കുന്നത്.

ഇത്തരം ക്യാമ്പുകളില്‍ മറ്റ് ജയിലുകളിലുള്ളതിനേക്കാള്‍ ബലാത്സംഗമേറെയാണെന്നാണ് ഇവിടെ നിന്നും രക്ഷപ്പെട്ട മറ്റൊരു യുവതി വെളിപ്പെടുത്തുന്നത്. ഇത്തരം ക്യാമ്പുകളിലുള്ള യുവതികളെ ക്യാമ്പ് ഗാര്‍ഡുമാര്‍ തലയില്‍ ഭാരം ചുമപ്പിച്ച് നിലത്ത് കൂടെ വലിച്ചിഴച്ച് കൊണ്ടു പോയി രാത്രിയിലുടനീളം ബലാത്സംഗം ചെയ്യുന്നത് പതിവാണെന്നാണ് ഇവിടെ നിന്നും രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു. മുസ്ലിം സ്ത്രീകളെ വന്ധീകരിക്കുന്നതിനായി ഗര്‍ഭപാത്രത്തിനുള്ളില്‍ പലതരം കെമിക്കലുകള്‍ നിറയ്ക്കുന്നത് പതിവാകുന്നുവെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഗര്‍ഭിണികളായ മുസ്ലിം സ്ത്രീകളെ അറസ്റ്റ് ചെയ്ത് ക്രൂരമായി ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കുന്നുമുണ്ട്.

ചങ്ങലയില്‍ ബന്ധിച്ചു കണ്ണുകള്‍ മൂടിയ മുസ്ലീം തടവുകാരെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന ശേഷം തടവുകാര്‍ ‘സാധാരണ’ ജോലികള്‍ മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ചൈനയുടെ പ്രതികരണം. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമായി കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ അതു മുസ്ലിങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ആര്‍ത്തട്ടഹസിച്ച ഇടതുപക്ഷ മനുഷ്യാവകാശ പ്രവര്‍ത്തകരൊന്നും കമ്യൂണിസ്റ്റ് ചൈനയുടെ ഈ ക്രൂരതയ്‌ക്കെതിരേ ഇതുവരെ വാ തുറന്നിട്ടില്ല.

Related Articles

Latest Articles