Sunday, October 4, 2026

ഹൈദരാബാദ് സ്വദേശിനിയെ അമേരിക്കയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ദില്ലി: ഹൈദരാബാദ് സ്വദേശിനിയായ യുവതിയെ യുഎസ് സംസ്ഥാനമായ നോർത്ത് കരോലിനയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് കുട്ടികളും മാതാപിതാക്കളുമായി ഹൈദരാബാദിലെ നാഗോൾ സായ് നഗറിൽ താമസിച്ചിരുന്ന യുവതി ഈ വർഷം ജൂലൈയിൽ യുഎസിലേക്ക് പോയതിനു ശേഷം മാതാപിതാക്കളുമായി ബന്ധപ്പെട്ടിരുന്നില്ല. ഞായറാഴ്ച വൈകുന്നേരം കിടപ്പുമുറിയിൽ ആത്മഹത്യ ചെയ്തതായി യുവതിയെ കണ്ടെത്തിയെന്ന വാർത്തയാണ് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

ഭർത്താവും മരുമക്കളും ഉപദ്രവിച്ചതും പീഡിപ്പിച്ചതും കാരണമാണ് യുവതി ആത്മഹത്യ ചെയ്‌തതെന്ന്‌ മാതാപിതാക്കൾ പരാതിയിൽ ആരോപിക്കുന്നുണ്ട്. യുവതിയുടെ കുടുംബത്തിൽ തർക്കങ്ങളുണ്ടെന്ന് പിതാവ് കൃഷ്ണയ്യ പറഞ്ഞിരുന്നെങ്കിലും കൂടുതൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല. നോർത്ത് കരോലിന സ്വദേശിനിയായ യുവതിയുടെ ഭർത്താവ് സോഫ്റ്റ് വെയർ എഞ്ചിനീയറായ രാച്കൊണ്ട ശിവകുമാറിനെ (42)ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തു.

യുവതിയുടെ മൃതദേഹം യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ കുടുംബം സഹായം അഭ്യർത്ഥിച്ചതായി എൽ.ബി നഗർ പോലീസ് ഇൻസ്പെക്ടർ വി അശോക് റെഡ്ഡി പറഞ്ഞു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നതിനുശേഷം മാത്രമേ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയാൻ കഴിയുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles