Monday, May 20, 2024
spot_img

മരുഭൂമിയിൽ ‘നിഗൂഢ’ ലോഹസ്തംഭം ഉപേക്ഷിച്ച് അന്യഗ്രഹ ജീവികൾ? അത്ഭുതത്തോടെ ശാസ്ത്രലോകം

ലോസ്ആഞ്ചലസ് : അമേരിക്കയിലെ യൂട്ടയിൽ കണ്ടെത്തിയ അജ്ഞാതമായ ഒരു ലോഹ സ്തംഭത്തിന് പിന്നിലുള്ള രഹസ്യം തിരയുകയാണ് ശാസ്ത്രലോകം. യൂട്ടയിലെ വിജനമായ മരുഭൂമി പ്രദേശത്താണ് ലോഹനിർമിതമായ കൂറ്റൻ സ്തംഭം കണ്ടെത്തിയത്. മണ്ണിന് മുകളിലേക്ക് 12 അടി നീളത്തിൽ ത്രികോണാകൃതിയിലാണ് സ്തംഭം നിൽക്കുന്നത്. വിജനമായ മരുപ്രദേശത്ത് ഇത്തരമൊരു ലോഹ സ്തംഭം എവിടെ നിന്നു വന്നുവെന്നും ആര് കൊണ്ട് വച്ചു എന്നുമാണ് ഇപ്പോൾ ശാസ്ത്രലോകത്തെ അത്ഭുതപ്പെടുത്തുന്നത്. മണ്ണിൽ കൃത്യമായി ഉറപ്പിച്ച നിലയിലാണ് സ്തംഭം. അതിനാൽ ആകാശത്ത് നിന്നും താഴേക്ക് പതിച്ചതല്ല എന്നാണ് നിഗമനം. ഇതിനിടെ അന്യഗ്രഹ ജീവികൾ ഭൂമിയിൽ സ്ഥാപിച്ചിട്ട് പോയതാണിതെന്നും പറഞ്ഞ് അന്യഗ്രഹ ജീവികളിൽ വിശ്വസിക്കുന്നവർ രംഗത്തെത്തിയിട്ടുണ്ട്. പ്രശസ്ത ഹോളിവുഡ് ചിത്രമായ 2001: സ്പേസ് ഒഡീസിയിൽ കാണുന്ന തരത്തിൽ ഭൗമേതര ജീവികൾ നിർമിച്ച മോണോലിത്തുകളുമായി യൂട്ടയിൽ കണ്ടെത്തിയ സ്തംഭത്തിന് സാമ്യതകളുണ്ട്. അതിനാൽ സ്പേസ് ഒഡീസിയുടെ ആരാധകരോ അല്ലെങ്കിൽ ഏതെങ്കിലും കലാകാരന്മാരോ നിർമിച്ച സ്തംഭമാവാം ഇതെന്നും ചില ഗവേഷകർ അഭിപ്രായപ്പെടുന്നു.

Related Articles

Latest Articles