Saturday, January 3, 2026

രാജ്യാന്തര യോഗ ദിനാചരണം ശ്രദ്ധേയമാക്കാനൊരുങ്ങി സമന്വയം 500 പേര്‍ പങ്കെടുക്കുന്ന യോഗ പ്രദര്‍ശനം 21ന്

ദോഹ. അന്തര്‍ദേശീയ യോഗ ദിനാചരണത്തിന് ഖത്തറിലും ഒരുക്കങ്ങള്‍ ഊര്‍ജിതം. പ്രാണസ്പന്ദനംപോലെ യോഗയെ നിത്യജീവിതത്തിന്റെ ഭാഗമാക്കി നെഞ്ചോടുചേര്‍ത്തു പിടിക്കുന്ന ഖത്തറിലെ ഇന്ത്യന്‍ പ്രവാസികളുടെ കൂട്ടായ്മയായ സമന്വയത്തിന്റെ നേതൃത്വത്തിലാണ് ഖത്തറിലെ മുഖ്യപരിപാടി. രാജ്യാന്തര യോഗ ദിനമായ ജൂണ്‍ 21(വെള്ളി)ന് വൈകിട്ട് 6.15 മുതല്‍ ബിര്‍ള പബ്ലിക് സ്‌കൂളിലാണ് യോഗ ദിനാചരണം.

രണ്ടു മണിക്കൂര്‍ നീളുന്ന യോഗ പ്രദര്‍ശനത്തില്‍ ശാസ്ത്രീയമായി യോഗ പരിശീലനം നേടുന്ന 500ല്‍ അധികം പേരാണ് പങ്കെടുക്കുക. ലഘു ആസനങ്ങള്‍ മുതല്‍ താരതമ്യേന കഠിനമായ സൂര്യനമസ്‌കാരം വരെയുള്ള യോഗാസനങ്ങള്‍ സമന്വയയുടെ പ്രദര്‍ശനത്തില്‍ അരങ്ങേറും.

ആരോഗ്യപരിപാലനത്തില്‍ യോഗയുടെ പ്രാധാന്യം, ശാരീരികവും മാനസികവുമായ ഗുണങ്ങള്‍, യോഗയിലൂടെ യോഗക്ഷേമം തുടങ്ങിയവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പരിപാടിയില്‍ പങ്കെടുക്കാം.

Related Articles

Latest Articles