കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ (Dileep) ചോദ്യം ചെയ്യല്‍ അവസാനിച്ചു. മൂന്നു ദിവസമായി 33 മണിക്കൂറാണ് ഇവരെ ക്രൈം ബ്രാഞ്ചിന്റെ കളമശേരി ഓഫിസിൽ ചോദ്യം ചെയ്തത്. ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.
ഗൂഢാലോചന കേസ് രജിസ്റ്റർ ചെയ്ത ഉടൻ പ്രതികൾ മൊബൈൽ ഫോണുകൾ മാറ്റിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ദിലീപ് ന്റെ രണ്ട് ഫോണ്, അനുപിന്റെ രണ്ട് ഫോൺ സുരാജിന്റെ ഒരു ഫോൺ എന്നിവയാണ് മാറ്റിയത്. ദിലീപ്, അനുപ്, സൂരജ് അപ്പു എന്നിവര്‍ ആണ് ഫോണ്‍ മാറ്റിയത്. പൊലീസ് റെയ്ഡില്‍ പിടിച്ചെടുത്ത ചില ഡിജിറ്റല്‍ സാമഗ്രികളുടെ ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിക്കാനുണ്ട്. സംവിധായകനും ദിലീപിന്റെ അടുത്ത സുഹൃത്തുമായ വ്യാസന്‍ ഇടവനക്കാടിനെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് ഇന്ന് വിളിച്ചുവരുത്തിയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ദിലീപ് ഏറ്റവുമധികം തവണ ഫോണില്‍ ബന്ധപ്പെട്ടത് വ്യാസനുമായാണെന്ന് അന്വേഷ സംഘം പറഞ്ഞിരുന്നു.
ചോദ്യം ചെയ്യല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കണം. അതിനുശേഷമായിരിക്കും ദിലീപ് ഉള്‍പ്പെടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി പറയുക. അതുവരെ അറസ്റ്റ് പാടില്ലെന്നു കോടതി ഉത്തരവിട്ടിരുന്നു.

