Saturday, May 18, 2024
spot_img

കൊവിഡിനെതിരെ രാജ്യം നടത്തിയത് സമാനതകള്‍ ഇല്ലാത്ത പോരാട്ടം; വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ തയാർ; റിപ്പബ്ലിക്ദിന സന്ദേശത്തില്‍ രാഷ്ട്രപതി

ദില്ലി: വൈവിധ്യവും ഉർജ്ജസ്വലതയും നിറഞ്ഞ ഇന്ത്യയുടെ ജനാധിപത്യം ലോകം ഒട്ടാകെ അഭിനന്ദിക്കുന്നതാണെന്ന് റിപ്പബ്ലിക്ക് ദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത് ഒരു രാഷ്ട്രമെന്ന ഐക്യത്തിന്റെ ആര്‍ജവമാണെന്നും രാഷ്ട്രപതി പറഞ്ഞു. കോവിഡ് മഹാമാരി കാലത്ത് ദുഷ്‌കരമായ സാഹചര്യങ്ങളിൽ ദീർഘനേരം ജോലിചെയ്ത് മനുഷ്യരാശിയെ സേവിച്ച ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു.

വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യ തയ്യാറാണ്. ഈ വര്‍ഷം കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ റിപബ്ലിക് ദിന ചടങ്ങുകള്‍ക്ക് നിയന്ത്രണം ഉണ്ടെങ്കിലും ഇന്ത്യയ്ക്കാരുടെ ഊര്‍ജ്ജത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ പ്രവർത്തകർ വലിയ വെല്ലുവിളിയാണ് നേരിട്ടത്. ജീവൻ പണയപ്പെടുത്തി ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടി വന്നു. കോവിഡ് മൂലം ലോകം മുഴുവൻ ദുരിതത്തിലായി. മനുഷ്യനുമേൽ അസാധാരണമായ വെല്ലുവിളിയാണ് ഉയർന്നത്. ലോകം മുഴുവനും നിസ്സഹായരായി. രണ്ട് വർഷം കഴിഞ്ഞിട്ടും കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുകയാണ്.

ആരോഗ്യ പ്രവർത്തകർ വലിയ വെല്ലുവിളിയാണ് നേരിട്ടത്. ജീവൻ പണയപ്പെടുത്തി ഇടവേളകളില്ലാതെ ജോലി ചെയ്യേണ്ടി വന്നു. കോവിഡ് മൂലം ലോകം മുഴുവൻ ദുരിതത്തിലായി. മനുഷ്യനുമേൽ അസാധാരണമായ വെല്ലുവിളിയാണ് ഉയർന്നത്. ലോകം മുഴുവനും നിസ്സഹായരായി. രണ്ട് വർഷം കഴിഞ്ഞിട്ടും കൊറോണ വൈറസിനെതിരെ പോരാട്ടം തുടരുകയാണ്.

ഭരണഘടന ദൈർഘ്യമേറിയതാണെങ്കിലും, ആമുഖം ജനാധിപത്യം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ഉൾപ്പെടുന്ന മാർഗ്ഗനിർദ്ദേശ തത്വങ്ങളെ സംഗ്രഹിക്കുന്നുവെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.

Related Articles

Latest Articles