Wednesday, December 24, 2025

തീവ്രവാദ കേസുകളിൽ പരിശോധന; ബെംഗളുരുവിലും തമിഴ്നാട്ടിലുമടക്കം 7 സംസ്ഥാനങ്ങളിൽ വ്യാപക തിരച്ചിലുമായി എന്‍ഐഎ

ദില്ലി: ബെംഗളുരുവിലും തമിഴ്നാട്ടിലുമടക്കം ഏഴ് സംസ്ഥാനങ്ങളില്‍ വ്യാപക തിരച്ചിലുമായി എന്‍ഐഎ. തടവുകാര്‍ക്കിടയില്‍ ലഷ്‌കറെ ത്വയ്യിബ പ്രചാരണം നടക്കുന്നുവെന്ന് ആരോപിച്ചാണ് പരിശോധന നാടക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലെ 17 കേന്ദ്രങ്ങളിലാണ് എന്‍ഐഎയുടെ റെയ്ഡ്.

കഴിഞ്ഞ വര്‍ഷം ബെംഗളൂരു പോലീസ് തോക്കുകളും ഗ്രനേഡുകളുമടക്കം കണ്ടെത്തുകയും ആറുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അന്ന് എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ലഷ്‌കറെ ത്വയ്യിബയില്‍ പ്രവര്‍ത്തിച്ചിരുന്ന തടിയന്റവിട നസീര്‍ എന്ന തടവുപുള്ളിയാണ് 5 തടവുപുള്ളികളെ കൂടി തീവ്രവാദികളാക്കി മാറ്റിയതെന്ന് എന്‍ഐഎ ആരോപിക്കുന്നു.

2013 മുതല്‍ ബെംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി നസീര്‍ 2017ല്‍ ജയിലിലായ മുഹമ്മദ് ഉമര്‍, മുഹമ്മദ് ഫൈസല്‍ റബ്ബാനി, തന്‍വീര്‍ അഹമ്മദ്, മുഹമ്മദ് ഫാറൂഖ്, ജുനൈദ് അഹമ്മദ് എന്നിവരുമായി ബന്ധം സ്ഥാപിക്കുകയും ആക്രമണങ്ങള്‍ നടത്താന്‍ ഇവരെ ഭീകരസംഘടനയിലേക്ക് റിക്രൂട്ട് ചെയ്‌തെന്നുമാണ് എന്‍ഐഎ വിശദീകരിക്കുന്നത്.

Related Articles

Latest Articles