ദുബായ്: ഐപിഎല്ലിന്റെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്കു ഇന്ന് തുടക്കമാകും. ദുബായ്, അബുദാബി, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലാണ് അരങ്ങേറുക. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ആദ്യ മത്സരം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.
നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്ക് വ്യക്തമായ ആധിപത്യം അവകാശപ്പെടാം. 31 മത്സരങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മുംബൈ 19 മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയപ്പോള്‍ 12 മത്സരത്തില്‍ സിഎസ്‌കെയും ജയിച്ചു. ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റ് നേരത്തേ കൊവിഡ് ഭീഷണി കാരണം പാതിവഴിയില്‍ നിര്‍ത്താന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ടൂർണമെന്റിലേയ്ക്ക് ഇപ്രാവശ്യം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്താണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാല്‍ മുംബൈ പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്താണ്. ഏഴു മല്‍സരങ്ങളില്‍ നാലു ജയവും മൂന്നു തോല്‍വിയുമടക്കം എട്ടു പോയിന്റാണ് മുംബൈയുടെ സമ്പാദ്യം.
ഇനി ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ പകുതി മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്. എട്ടു ടീമുകളില്‍ ആരും തന്നെ ഇനിയും പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചിച്ചിട്ടില്ല. ആദ്യ പാദം പിന്നിടുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് മുംബൈക്ക് പിന്നില്‍. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ യുഎഇയില്‍ പ്രതീക്ഷിക്കാം.
റണ്‍ വേട്ടക്കാരില്‍ മുന്‍പന്തിയില്‍ ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ്. 380 റണ്‍സുമായി ശിഖര്‍ ധവാനാണ് പട്ടികയില്‍ ഒന്നാമത്. കെ.എല്‍.രാഹുല്‍ (331), ഫാഫ് ഡുപ്ലസി (320), പൃഥ്വി ഷാ (308), സഞ്ജു സാംസണ്‍ (277) എന്നിവരാണ് പിന്നില്‍. എന്തായാലും വാശിയേറിയ പോരാട്ടം തന്നെ യുഎഇയില്‍ പ്രതീക്ഷിക്കാം.
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…