Wednesday, December 31, 2025

ഇറാൻ ആണവക്കരാറിൽ നിന്ന് പിൻമാറി: ലോകം യുദ്ധഭീതിയിൽ

ടെഹ്റാൻ: യുദ്ധസൂചന നൽകി ചെങ്കൊടി ഉയർത്തിയതിന് പിന്നാലെ 2015-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ലോകരാജ്യങ്ങളുമായി ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച് ഇറാൻ. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളിൽ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന് ഇറാൻ ഭരണകൂടം പ്രഖ്യാപിച്ചു. ഇറാന്റെ ഖുദ്സ് ഫോഴ്സ് തലവൻ കാസിം സൊലേമാനിയെ വധിച്ച അമേരിക്കൻ നീക്കത്തിനുള്ള പ്രതികാരമായിട്ടാണിത്.

ആ​ണ​വ പ​ദ്ധ​തി നി​ർ​ത്തി​വ​ച്ചാ​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണു യു​എ​സ് അ​ട​ക്കമുള്ള രാജ്യങ്ങൾ 2015 ൽ ​ഇ​റാ​നു​മാ​യി ആ​ണ​വ​ക്ക​രാ​ർ ഒ​പ്പു​വ​ച്ച​ത്. എന്നാൽ ആ​വ​ശ്യ​മ​നു​സ​രി​ച്ച് യു​റാ​നി​യം സ​മ്പു​ഷ്ടീ​ക​രി​ക്കു​മെ​ന്നാ​ണ് ഇ​റാ​ന്‍റെ പ്ര​ഖ്യാ​പ​നം. യു​എ​ൻ ആ​ണ​വ നി​രീ​ക്ഷ​ണ​ സ​മി​തി​യു​മാ​യി സ​ഹ​ക​രി​ക്കാ​തിരിക്കാനും ടെ​ഹ്റാ​നി​ൽ ചേ​ർ​ന്ന ഇ​റാ​നി​യ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​ന​മെ​ടു​ത്ത​താ​യി ഔ​ദ്യോ​ഗി​ക ടി​വി ചാ​ന​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.

നേരത്തെ ഇറാനിലെ ഷിയാ പുണ്യ നഗരമായ ക്വോമിലെ ജാംകരൺ പള്ളിയിൽ ചുവന്ന കൊടിയുയർത്തിയിരുന്നു. രാജ്യം യുദ്ധം പോലുള്ള അടിയന്തരപ്രതിസന്ധിയിലേക്ക് നീങ്ങുമ്പോഴാണ് ഈ പള്ളിയിൽ ചുവന്ന കൊടിയുയർത്തുക. അനീതിയാൽ രക്തം വീണുവെന്നും, ഇതിന് പ്രതികാരം ചെയ്യണമെന്നും സൂചിപ്പിക്കാനാണ് ഇറാനിൽ ഇത്തരം കൊടിയുയർത്താറ്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു കൊടി ഇറാനിൽ ഉയർത്തപ്പെടുന്നത്.

Related Articles

Latest Articles