International

ഇറാനെ ഒറ്റ രാത്രികൊണ്ട് തകർക്കും!!! അന്ത്യശാസനവുമായി ട്രമ്പ് ; ലോകം യുദ്ധഭീതിയിൽ

ഇറാനെതിരെ കടുത്ത സൈനിക നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ചൊവ്വാഴ്ച രാത്രിയോടെ തന്നെ ഇറാന്റെ പതനം ആരംഭിക്കുമെന്നും ഒറ്റ രാത്രികൊണ്ട് ആ രാജ്യത്തെ പൂർണ്ണമായും നിശ്ചലമാക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും ട്രമ്പ് വ്യക്തമാക്കി. ഹോർമൂസ് കടലിടുക്ക് തുറന്നുനൽകാൻ ഇറാൻ തയ്യാറായില്ലെങ്കിൽ രാജ്യം നരകതുല്യമാകുമെന്ന പ്രകോപനപരമായ പ്രസ്താവനയും ട്രമ്പിന്റെ ഭാഗത്തുനിന്നുണ്ടായി. ഇറാനിലെ ഊർജ്ജ നിലയങ്ങളും പാലങ്ങളും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുള്ള കൃത്യമായ പദ്ധതി തയ്യാറാണെന്നും ഇതിനായി അമേരിക്കൻ സേനയ്ക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞതായും ട്രമ്പ് അറിയിച്ചു.

ചൊവ്വാഴ്ച രാത്രി കിഴക്കൻ സമയം എട്ടു മണിയോടെ ഇറാനുള്ള സമയപരിധി അവസാനിക്കുമെന്ന് ട്രമ്പ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചു. ഊർജ്ജ നിലയങ്ങളും പ്രധാന പാലങ്ങളും തകർക്കുന്നതിലൂടെ രാജ്യത്തെ പൂർണ്ണമായും ഇരുട്ടിലാക്കുമെന്നാണ് മുന്നറിയിപ്പ്. ഇതുകൂടാതെ പാലങ്ങൾക്കും പവർ പ്ലാന്റുകൾക്കും അപ്പുറം അതിഭീകരമായ മറ്റ് ഓപ്ഷനുകൾ തന്റെ കൈവശമുണ്ടെന്നും ട്രമ്പ് കൂട്ടിച്ചേർത്തു. അതേസമയം, ഇറാനിലെ ജനങ്ങൾ ഭരണകൂടത്തിന് എതിരാണെന്നും തങ്ങൾ ബോംബാക്രമണത്തെ സ്വാഗതം ചെയ്യുന്നുവെന്നുമുള്ള വിവാദപരമായ പ്രസ്താവനയും പ്രസിഡന്റ് നടത്തി. ജനങ്ങൾ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നുണ്ടെന്നും അവർക്ക് ആയുധം ലഭിച്ചാൽ സെക്കൻഡുകൾക്കുള്ളിൽ ഇറാന്റെ പോരാട്ടം അവസാനിക്കുമെന്നും ട്രമ്പ് അവകാശപ്പെട്ടു.

രാജ്യാന്തര തലത്തിൽ രൂപപ്പെട്ട 45 ദിവസത്തെ വെടിനിർത്തൽ കരാർ ട്രമ്പ് തള്ളിക്കളഞ്ഞു. നിർദ്ദേശം ഗൗരവകരമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ അത് പര്യാപ്തമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, വെടിനിർത്തൽ നീക്കങ്ങളെ ഇറാനും എതിർത്തതായാണ് റിപ്പോർട്ടുകൾ. യുദ്ധം പൂർണ്ണമായും അവസാനിപ്പിച്ചുകൊണ്ടുള്ള ഉടമ്പടിക്ക് മാത്രമേ ഇറാൻ തയ്യാറുള്ളൂ എന്ന് ടെഹ്‌റാൻ വ്യക്തമാക്കി. ഇറാന്റെ എണ്ണ ശേഖരം പിടിച്ചെടുക്കാൻ തനിക്ക് താല്പര്യമുണ്ടെങ്കിലും അമേരിക്കൻ ജനതയുടെ താല്പര്യം പരിഗണിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്നും ട്രംപ് പറഞ്ഞു. അമേരിക്കൻ വ്യോമസേന ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തിയ സാഹസിക ഓപ്പറേഷനെക്കുറിച്ച് പരാമർശിച്ച ട്രമ്പ് , തങ്ങളുടെ ഒരു സൈനികനെയും ശത്രുക്കൾക്ക് വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടും ആവർത്തിച്ചു.

B4 Admin

Recent Posts

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

13 hours ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

13 hours ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

13 hours ago

പുതിയ വ്യോമസേനാ മേധാവിയുടെ ഔദ്യോഗിക വാഹനം ഇനി ഇലക്ട്രിക്: മഹീന്ദ്ര XEV 9S തിരഞ്ഞെടുത്ത് എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത്

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…

18 hours ago

രാജ്യതലസ്ഥാനത്ത് മലിനീകരണ ഭീഷണി: ദില്ലിയിലെ വായുനിലവാരം അതീവ മോശം

ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…

18 hours ago

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

1 day ago