Saturday, December 27, 2025

ഐആർസിടിസിയുടെ കിടിലൻ നോർത്ത് ഈസ്റ്റ് പാക്കേജ് ; 15 ദിവസം കറങ്ങാം , യാത്ര ഭാരത് ഗൗരവ് ട്രെയിനിൽ

വടക്കു കിഴക്കന്‍ ഇന്ത്യയെ ഇഷ്ടപ്പെടാത്തവരായി ഒരു സഞ്ചാരിയും കാണില്ല. പച്ചപ്പ് നിറഞ്ഞ നാടുകളും ഭൂമിയുടെ അടിത്തട്ട് വരെ കാണിച്ചുതരുന്നത്രയും തെളിഞ്ഞ നദികളും ജീവനുള്ള വേരുപാലങ്ങളും പിന്നെ കേട്ടതും കേൾക്കാത്തതുമായ കിടിലൻ ഗ്രാമങ്ങളും ചേരുന്ന ഈ നാടിന്റെ ഭംഗിയ പോയി കണ്ടറിയേണ്ട ഒന്നാണ്. ഇങ്ങനെയൊരു യാത്ര നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ തയ്യാറെടുക്കുവാൻ അധികസമയമില്ല. ഭാരത് ഗൗരവ് ട്രെയിനിൽ രണ്ടാഴ്ച നീളുന്ന യാത്രയിൽ വടക്കു കിഴക്കൻ ഇന്ത്യയിലെ പ്രധാന ഇടങ്ങളത്രയും നിങ്ങൾക്ക് കാണാം.

എത്ര സമയമെടുത്തു കണ്ടാലും തികയാത്ത ഈ പാക്കേജിൽ 14 രാത്രിയും 15 പകലുമാണ് ഉൾപ്പെട്ടിട്ടുള്ളത്. അതിനാൽ ഇവിടുത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ഇടം കാണാതെ മടങ്ങേണ്ടി വരുമോ എന്ന ആശങ്ക വേണ്ട. ഡൽഹിയിൽ നിന്നും ആരംഭിക്കുന്ന യാത്ര വടക്കു കിഴക്കൻ ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലൂടെയും അവിടുത്തെ പ്രധാന കാഴ്ചകളിലൂടെയും കടന്നു പോകും.അസം, അരുണാചല്‍ പ്രദേശ്, നാഗാലാൻഡ്, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങളിലെ ഗുവാഹത്തി, ഇറ്റാനഗർ, ശിവസാഗർ – ജോർഹട്ട്, കാസിരംഗ, ഉനകോട്ടി, അഗർത്തല, ഉദയ്പൂർ, ദിമാപൂർ, കൊഹിമ , ഷില്ലോംഗ്, ചിറാപുഞ്ചി എന്നിവിടങ്ങളാണ് പ്രധാനമായും സന്ദർശിക്കുന്നത്.

ഇതിൽ ഭാരത് ഗൗരവ് ട്രെയിൻ കടന്നു പോകുന്നത് ഡൽഹി ,ഗുവാഹത്തി,നഹർലഗൺ ,സിബ്സാഗർ ടൗൺ, ഫുർകറ്റിംഗ്, കുമാർഘട്ട്, അഗർത്തല , ദിമാപൂർ, ഗുവാഹത്തി എന്നിവിടങ്ങളിലൂടെ ട്രെയിന് പോകു.ം ബാക്കിയുള്ള സ്ഥലങ്ങളിലേക്ക് പ്രത്യേകം തയ്യാറാക്കിയ വാഹനത്തിലായിരിക്കും പോവുന്നത്.ഡൽഹി, ഗാസിയാബാദ്, അലിഗഡ്, തുണ്ട്ല, ഇറ്റാവ, കാൺപൂർ, ലഖ്‌നൗ, വാരണാസി എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്ര ആരംഭിക്കുവാനും യാത്ര അവസാനിപ്പിക്കുവാനും യാത്രക്കാർക്ക് സാധിക്കും.

Related Articles

Latest Articles