Friday, December 19, 2025

വർക്ക്‌ഷോപ്പിൽ നിന്ന് ഇരുമ്പ് മോഷണം;രണ്ടുപേർ പിടിയിൽ

മുവാറ്റുപുഴ:വർക്ക്‌ഷോപ്പിൽ നിന്ന് ഇരുമ്പും മറ്റു സാമഗ്രികളും മോഷ്ടിച്ച രണ്ട് പേർ പിടിയിൽ. വാഴപ്പിള്ളി ഐടിആർ ഭാഗത്തെ വർക്ക്‌ഷോപ്പിലാണ് മോഷണം നടന്നത്.സംഭവത്തിൽ വെള്ളൂർകുന്നം കടാതി കരയിൽ കുര്യന്മല ഭാഗത്ത് ചാലിൽ പുത്തൻപുര വീട്ടിൽ അരുൺ ബാബു (27), വെള്ളൂർകുന്നം കടാതി കരയിൽ കുര്യന്മല ഭാഗത്ത് പാലത്തിങ്കൽ വീട്ടിൽ നൈസാബ് നൗഷാദ് (22) എന്നിവരെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്.

അരുൺ ബാബുവിന് മുവാറ്റുപുഴ സ്റ്റേഷൻ പരിധിയിൽ വധശ്രമം, പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകൾ ഉണ്ട്. നൈസാബ് മുവാറ്റുപുഴ,കോതമംഗലം, എടത്തല എന്നിവിടങ്ങളിൽ പിടിച്ചുപറി, മോഷണ, ലഹരി കേസുകളിൽ പ്രതിയാണ് .ഇരുവരേം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Latest Articles