Wednesday, December 24, 2025

ലക്ഷദ്വീപിലെ ഓഫിസുകളില്‍ ക്രമക്കേടുകള്‍? ലക്ഷദ്വീപിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ സിബിഐ റെയ്ഡ്

കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഓഫീസുകളിൽ സി ബി ഐ റെയ്ഡ്. രണ്ടു ദിവസമായി ഫിഷറീസ്, പിഡബ്ല്യുഡി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഓഫിസുകളിലാണു പരിശോധനകള്‍ നടക്കുന്നത്.ദ്വീപില്‍ 6 മുതിര്‍ന്ന സിബിഐ ഉദ്യോഗസ്ഥരാണു ആദ്യമെത്തിയത്. ഇന്നലെ ഇവരെ സഹായിക്കാന്‍ 23 സിബിഐ ഉദ്യോഗസ്ഥരും കവരത്തിയിലെത്തി.

ലക്ഷദ്വീപിലെ ഓഫിസുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണങ്ങളുടെയും ചില പരാതികളുടെയും അടിസ്ഥാനത്തിലാണു പരിശോധന നടത്തിയത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഓഫിസിലെത്തി മുന്‍ വര്‍ഷങ്ങളിലെയുള്‍പ്പെടെ ഫയലുകള്‍ പരിശോധിക്കുന്നതോടൊപ്പം ഉദ്യോഗസ്ഥരോടു ചോദ്യം ചെയ്യുകയുമാണ് സിബിഐ സംഘം ചെയ്യുന്നത്.

Related Articles

Latest Articles