Irrigation Department took swift action in the canal collapse incident
കൊച്ചി : മൂവാറ്റുപുഴ പണ്ടപ്പള്ളിയിൽ കനാൽ തകർന്ന സംഭവത്തിൽ ദ്രുത നടപടിയുമായി ജലസേചന വകുപ്പ്. തകർന്ന കനാലിലൂടെ മൂന്നാഴ്ച്ചക്കുള്ളില്‍ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമമാണ് ജലസേചന വകുപ്പ് നടത്താൻ പോകുന്നത്. ണ്ടു പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് കണ്ടെത്തിയതോടെയാണ് വകുപ്പിന്‍റെ വേഗത്തിലുള്ള നീക്കം. ഇതിനായി തകര്‍ന്നുപോയ സ്ഥലത്ത് പുതിയ കോണ്‍ക്രീറ്റ് ചാലുണ്ടാക്കാനുള്ള പ്രവൃത്തികൾ തുടങ്ങി.കനാല്‍ തകര്‍ന്ന ഭാഗത്തെ 15 മീറ്ററോളം കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴക്കിവിടാനായിരുന്നു ആദ്യം ആലോചിച്ചത്.
ഭൂ ഘടനയിലുള്ള വത്യാസം മുലം മാറാടി പഞ്ചായത്തിന്‍റെ പകുതിയിലേറെ സ്ഥലങ്ങളില്‍ ഇങ്ങനെ ഒഴുക്കിവിട്ടാല്‍ വള്ളം കിട്ടില്ലെന്ന് ഉറപ്പായതോടെ തീരുമാനം മാറ്റി.
തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റിന്‍റെ അടിത്തറയുണ്ടാക്കി പുനര്‍നിര്‍മ്മിക്കാനാണ് ഇപ്പോഴത്തെ ധാരണ.
മുന്നാഴ്ച്ചക്കുള്ളില്‍ ഇടിഞ്ഞുപോയ ഭാഗം പുനര്‍ നിര്‍മ്മിക്കനാണ് ജലസേചന വകുപ്പിന്‍റെ ശ്രമം. അതിലും വൈകിയാല്‍ രൂക്ഷമായ കുടിവെള്ള പ്രശ്നമടക്കമുണ്ടാകുമെന്ന് മാറാടി അരക്കുഴ പഞ്ചായത്തുകള്‍ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കനാലിന്‍റെ മറ്റെവിടെയെങ്കിലും വിള്ളലുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നാലു ദിവസത്തിനുള്ളില്‍ ഈ പരിശോധന പൂർത്തിയാക്കാനാണ് ജലസേചനവകുപ്പുദ്യോഗസ്ഥരുടെ നീക്കം.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…