Wednesday, April 24, 2024
spot_img

പണ്ടപ്പള്ളിയിൽ കനാൽ തകർന്ന സംഭവം ; മൂന്നാഴ്ച്ചക്കുള്ളില്‍ വെള്ളം ഒഴുക്കിവിടും, പുതിയ കോണ്‍ക്രീറ്റ് ചാലുണ്ടാക്കാനുള്ള പ്രവ‍‍ൃത്തികൾ തുടങ്ങി, ദ്രുത നടപടിയുമായി ജലസേചന വകുപ്പ്

കൊച്ചി : മൂവാറ്റുപുഴ പണ്ടപ്പള്ളിയിൽ കനാൽ തകർന്ന സംഭവത്തിൽ ദ്രുത നടപടിയുമായി ജലസേചന വകുപ്പ്. തകർന്ന കനാലിലൂടെ മൂന്നാഴ്ച്ചക്കുള്ളില്‍ വെള്ളം ഒഴുക്കിവിടാനുള്ള ശ്രമമാണ് ജലസേചന വകുപ്പ് നടത്താൻ പോകുന്നത്. ണ്ടു പഞ്ചായത്തുകളില്‍ രൂക്ഷമായ കുടിവെള്ള പ്രശ്നം ഉണ്ടാകുമെന്ന് കണ്ടെത്തിയതോടെയാണ് വകുപ്പിന്‍റെ വേഗത്തിലുള്ള നീക്കം. ഇതിനായി തകര്‍ന്നുപോയ സ്ഥലത്ത് പുതിയ കോണ്‍ക്രീറ്റ് ചാലുണ്ടാക്കാനുള്ള പ്രവ‍‍ൃത്തികൾ തുടങ്ങി.കനാല്‍ തകര്‍ന്ന ഭാഗത്തെ 15 മീറ്ററോളം കോണ്‍ക്രീറ്റ് പൈപ്പ് സ്ഥാപിച്ച് വെള്ളം ഒഴക്കിവിടാനായിരുന്നു ആദ്യം ആലോചിച്ചത്.
ഭൂ ഘടനയിലുള്ള വത്യാസം മുലം മാറാടി പഞ്ചായത്തിന്‍റെ പകുതിയിലേറെ സ്ഥലങ്ങളില്‍ ഇങ്ങനെ ഒഴുക്കിവിട്ടാല്‍ വള്ളം കിട്ടില്ലെന്ന് ഉറപ്പായതോടെ തീരുമാനം മാറ്റി.

തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റിന്‍റെ അടിത്തറയുണ്ടാക്കി പുനര്‍നിര്‍മ്മിക്കാനാണ് ഇപ്പോഴത്തെ ധാരണ.
മുന്നാഴ്ച്ചക്കുള്ളില്‍ ഇടിഞ്ഞുപോയ ഭാഗം പുനര്‍ നിര്‍മ്മിക്കനാണ് ജലസേചന വകുപ്പിന്‍റെ ശ്രമം. അതിലും വൈകിയാല്‍ രൂക്ഷമായ കുടിവെള്ള പ്രശ്നമടക്കമുണ്ടാകുമെന്ന് മാറാടി അരക്കുഴ പഞ്ചായത്തുകള്‍ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയിലെ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കനാലിന്‍റെ മറ്റെവിടെയെങ്കിലും വിള്ളലുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. നാലു ദിവസത്തിനുള്ളില്‍ ഈ പരിശോധന പൂ‍ർത്തിയാക്കാനാണ് ജലസേചനവകുപ്പുദ്യോഗസ്ഥരുടെ നീക്കം.

Related Articles

Latest Articles