Thursday, January 1, 2026

ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ? | Mobile Phone

ഇടിമിന്നലുള്ളപ്പോൾ മൊബൈൽഫോൺ ഉപയോഗിക്കാമോ ? | Mobile Phone

ഇടിമിന്നുമ്ബോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന വാദം തെറ്റാണ്. മറിച്ച്‌ ചാര്‍ജ് ചെയ്തുകൊണ്ട് ഉപയോഗിക്കുന്നതാണ് അപകടത്തിന് കാരണമാകുക. ലാന്‍ഡ് ഫോണ്‍, മറ്റ് വൈദ്യുതോപകരണങ്ങള്‍ എന്നിവയും ഇടിമിന്നുമ്ബോള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. കഴിവതും വൈദ്യുതോപകരണങ്ങള്‍ തൊടാതിരിക്കുന്നതാണ് നല്ലത്.

ഇടിമിന്നല്‍ ഒരു സ്ഥലത്ത് ഒരിക്കല്‍ മാത്രമേ സംഭവിക്കൂവെന്ന ധാരണ തെറ്റാണ്. ഒരേ ഇടത്ത് തന്നെ ഇടിമിന്നല്‍ ആവര്‍ത്തിച്ച്‌ സംഭവിക്കാം.

മിന്നലേറ്റയാളുടെ ശരീരത്തില്‍ വൈദ്യുതി ഉണ്ടാകുമെന്ന ചിന്തയും മിഥ്യാധാരണയാണ്. വൈദ്യുതി സൂക്ഷിച്ച്‌ വെയ്‌ക്കാന്‍ കഴിവുള്ളതല്ല മനുഷ്യ ശരീരം. അതിനാല്‍ ഒരു കാരണവശാലും ഇടിമിന്നലേറ്റവരുടെ ശരീരത്തില്‍ വൈദ്യുതി ഉണ്ടാകില്ല.

Related Articles

Latest Articles