Monday, April 29, 2024
spot_img

കൂറ്റൻ പാറക്കെട്ടുകളുടെ രൂപത്തിൽ ചരിത്രത്തിലേക്ക് നോക്കിയിരിക്കുന്ന രണ്ടു കല്ലുകൾ | Hampi

ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല എന്നു തോന്നിക്കുന്ന വിധത്തിൽ ഒന്നിലൊന്ന് ചെരിഞ്ഞു നിൽക്കുന്ന രണ്ട് പാറകളാണ് ചെരിഞ്ഞ് നിൽക്കുന്നതിനാൽ ഒരു വലിയ കമാനം പോലെയാണിതുള്ളത്. കല്ലിന്റെ ഈ ഫോർമേഷൻ കാഴ്ച തന്നെയാണ് ഇതിനെ സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമാക്കുന്നത്. ഹംപിയിലെ പ്രാദേശിക കന്നഡിൽ അക്ക-തങ്കി ഗുഡ്ഡ എന്നാൽ സഹോദരിമാരായ പാറകൾ എന്നാണ് അർഥം. സിസ്റ്റർ സ്റ്റോൺസ് എന്നും ഇതറിയപ്പെടുന്നു. ഹിൽ ഓഫ് സിസ്റ്റേഴ്സ് എന്നാണ് ഇതിന്റെ അർഥം.

കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി ഒരേ നിൽപ്പിലാണ് ഹംപിയിലെ ഈ കല്ലുകൾ. ചില ഭാഗങ്ങൾ ഒക്കെ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ രൂപപത്തിന് വലിയ മാറ്റമൊന്നുമില്ല. കാറ്റും മഴയും വെയിലുമെല്ലാം ഒന്നൊഴിയാതെ പതിക്കുന്നതു കാരണം കുറച്ചൊക്കെ മാറ്റങ്ങളുണ്ട്. ചിലയിടങ്ങൾ അതേപോലെ തന്നെ രണ്ടായി പിളർന്നിട്ടുമുണ്ട്.

Read more at: https://malayalam.nativeplanet.com/travel-guide/akka-tangi-gudda-in-hampi-attractions-and-how-to-reach/articlecontent-pf40844-003805.html

Related Articles

Latest Articles