Friday, December 12, 2025

പിഎസ്‌ജിയിൽ നിന്ന് ലയണൽ മെസ്സി ചേക്കേറുന്നത് സൗദി അറേബ്യയിലേക്കോ ? അൽ ഹിലാലുമായി കരാർ ഒപ്പിട്ടെന്ന് റിപ്പോർട്ട്

റിയാദ് : അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി സൗദി സൗദി പ്രോ ലീഗ് ക്ലബ് അൽ ഹിലാലുമായി കരാർ ഒപ്പിട്ടെന്ന് പ്രമുഖ വാർത്താ ഏജൻസിയായ എഎഫ്പിയുടെ റിപ്പോർട്ട്. എന്നാൽ മെസ്സിയോ അൽ ഹിലാൽ ക്ലബ് അധികൃതരോ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ സീസണിലൊടുവിൽ മെസ്സി ഫ്രഞ്ച് ക്ലബ് പിഎസ്‌ജി വിടുമെന്ന് മെസ്സിയുടെ പിതാവ് ഹോർഹെ മെസ്സി സ്ഥിരീകരിച്ചിരുന്നു.

ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ച് ലോകകിരീടം ചൂടിയതിന് ശേഷം പിഎസ്‌ജി ആരാധകരുമായി മെസ്സി സ്വരച്ചേർച്ചയിലായിരുന്നില്ല. ആരാധകർ ഗ്രൗണ്ടിൽ മെസ്സിയെ കൂകി വിളിക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു. ലോകകപ്പിന് പിന്നാലെ അൽ ഹിലാൽ 40 കോടി യുഎസ് ഡോളർ വാർഷിക പ്രതിഫലത്തിന്റെ (ഏകദേശം 3270 കോടി രൂപ) ഓഫറാണു മെസ്സിക്കു മുന്നിൽവച്ചത്.

സൗദി പ്രോ ലീഗിൽ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നായകനായ അൽ നസ്‌ർ ക്ലബ്ബിന്റെ പ്രധാന എതിരാളികളാണ് അൽ ഹിലാൽ. പ്രോ ലീഗ് പോയിന്റ് പട്ടികയിൽ നിലവിൽ അൽ ഹിലാൽ നാലാം സ്ഥാനത്തും അൽ നസർ രണ്ടാമതുമാണ്.

Related Articles

Latest Articles