Tuesday, October 27, 2026

ഡ്യൂട്ടിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയ ടിടിഇ അറസ്റ്റിൽ; പ്രതിക്കെതിരെ ജാമ്യമില്ലാവകുപ്പുകൾ പ്രകാരം കേസ്

കോട്ടയം : ഡ്യൂട്ടിക്കിടെ ഒറ്റയ്ക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിയോട് അപമര്യായായി പെരുമാറിയ ടിടിഇ അറസ്റ്റിലായി. നിലമ്പൂർ–കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസിലെ ടിടിഇ തിരുവനന്തപുരം സ്വദേശി നിതീഷ് (35) ആണ് പോലീസ് പിടിയിലായത്. തിരുവനന്തപുരം സ്വദേശിനി നൽകിയ പരാതിയിൽ കോട്ടയം റെയിൽവെ പൊലീസാണ് അറസ്റ്റ് ചെയ്തത്.

ആലുവയിൽ വെച്ചായിരുന്നു സംഭവം. യുവതിയെ യാത്രയാക്കുന്നതിനായി പിതാവ് എത്തിയപ്പോൾ മകൾ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്നും ശ്രദ്ധിക്കണമെന്നും ടിടിഇയോട് പറഞ്ഞിരുന്നു. ഇതോടെ പെൺകുട്ടി ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ ഇയാൾ അത് മുതലെടുക്കുകയായിരുന്നു.

യാത്ര ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പോൾ ഇയാൾ കോച്ച് മാറാൻ നിർബന്ധിക്കുകയും, എന്നാൽ അതിന് സമ്മതിക്കാത്തതോടെ കൈയിൽ കയറി വലിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി. പിന്നീടും ശല്യം രൂക്ഷമായതോടെ യുവതി കൺട്രോൾ റൂമിൽ വിളിച്ച് പരാതിപ്പെടുകയായിരുന്നു. സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ പൊലീസിനോട് തിരുവനന്തപുരം റെയിൽവെ സൂപ്രണ്ട്, നിർദേശിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇയാൾക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

Related Articles

Latest Articles