ദില്ലി : പൂനെ ഐഎസ് മൊഡ്യൂളുമായി ബന്ധമുള്ള ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിസ്വാൻ അബ്ദുൾ ഹാജി അലി അറസ്റ്റിൽ. ദര്യഗഞ്ച് സ്വദേശിയായ റിസ്വാൻ അബ്ദുൾ ഹാജി അലിയെ ദില്ലി പോലീസ് സ്പെഷ്യൽ സെല്ലാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തലയ്ക്ക് എൻഐഎ 3 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷം പൂനെ പോലീസിന്റെ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട റിസ്വാനായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. തുടർന്ന് ഒളിവിൽ കഴിഞ്ഞ് വരവെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പൂനെ ഐ.എസ് ഘടകത്തിലെ മറ്റ് അംഗങ്ങളുമായി ചേർന്ന് ദില്ലിയിലേയും മുബൈയിലേയും പ്രധാന സ്ഥലങ്ങളിൽ ഇവർ നിരീക്ഷണം നടത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. പൂനെ ഐ.എസ് ഘടകത്തിലെ നിരവധിപേരെ പൂനെ പോലീസും എൻ.ഐ.എയും നേരത്തേ അറസ്റ്റുചെയ്തിരുന്നു.
2023 ജൂലൈയിൽ മഹാരാഷ്ട്രയിലെ പൂനെയിൽ ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കൾ, ഐഎസുമായി ബന്ധപ്പെട്ട ലഘുരേഖകൾ എന്നിവ പിടിച്ചെടുത്തതുമായി മൊത്തം 11 പ്രതികൾക്കെതിരെ എൻഐഎ കുറ്റം ചുമത്തിയിരുന്നു. പ്രതികളെല്ലാം നിരോധിത ഭീകര സംഘടനയായ ഐഎസിലെ അംഗങ്ങളായിരുന്നു. എൻഐഎ റിപ്പോർട്ട് പ്രകാരം, സംഘടനയുടെ തീവ്രവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായി പൂനെയിലും പരിസരത്തും ഭീകരാക്രമണം നടത്താനുള്ള പദ്ധതികൾ ഇവർ ആസൂത്രണം ചെയ്തിരുന്നു. അതേസമയം, രഹസ്യ ആശയവിനിമയ ആപ്പുകൾ വഴി ഭീകരർ വിദേശത്തുള്ള തങ്ങളുടെ ഹാൻഡ്ലറുമായി ബന്ധപ്പെട്ടിരുന്നതായും കണ്ടെത്തി. കവർച്ചകളും മോഷണങ്ങളും നടത്തി ധനസമാഹരണം നടത്തിയിരുന്ന ഇവർ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് ഇടനിലക്കാരിൽ നിന്നും പണം കൈപ്പറ്റിയിരുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…