Featured

ഇതുപോലും മനസിലാക്കാൻ കഴിവില്ലാത്തവനാണോ പ്രധാനമന്ത്രിയാകേണ്ടത് ?

ലോകകപ്പ് പരാജയപ്പെട്ട ഇന്ത്യൻ ടീമിനെ ചേർത്തു പിടിച്ച് ആശ്വസിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കഴിഞ്ഞ ദിവസമാണ് കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി അപമാനിച്ചത്. നരേന്ദ്രമോദിയെ ദുശ്ശകുനം എന്നായിരുന്നു രാഹുൽ ഗാന്ധി വിളിച്ചത്. ഇപ്പോഴിതാ, കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ തുറന്നടിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. കഠിനമായ വഴിയിലൂടെ ഉയർന്നുവന്ന പ്രധാനമന്ത്രിക്ക് പരാജയം എന്താണെന്നും പരാജയപ്പെടുന്നവരുടെ വേദനയെന്താണെന്നും കൃത്യമായി മനസിലാകും. ആ വികാരം പോലും മനസിലാക്കാൻ പറ്റുന്നില്ലെങ്കിൽ ഒരു ജനപ്രതിനിധിയായി തുടരാൻ രാഹുലിന് യോ​ഗ്യതയില്ലെന്ന് അണ്ണാമലൈ തുറന്നടിച്ചു. മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് രാഹുൽ ഗാന്ധിയുടെ വിവരക്കേടിനെ ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ വിമർശിച്ചത്.

നിരാശ തോന്നുമ്പോൾ കോൺഗ്രസ് വെറും ഒരു പാർട്ടിയായി മാറുകയാണ്. പ്രധാനമന്ത്രിയെ എങ്ങനെയും അവഹേളിക്കാൻ മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. ഇന്ത്യൻ ടീം തോൽവിയുടെ വക്കിൽ നിൽക്കുമ്പോ,ൾ ഒരു പ്രധാനമന്ത്രി അവർക്ക് ധൈര്യം പകരും. ഇത് പ്രധാനമന്ത്രിയുടെ സ്വഭാവ ​ഗുണമാണ്. അദ്ദേഹം അവർക്ക് മുന്നോട്ടുള്ള വിജയത്തിന് കരുത്ത് പകരുമെന്നും അണ്ണാമലൈ വ്യക്തമാക്കി. കൂടാതെ, പ്രധാനമന്ത്രിയുടെ വിജയത്തിന്റെ നിർവചനം വളരെ ലളിതമാണ്. നിങ്ങൾ നന്നായി കളിച്ചു, രാജ്യം മുഴുവൻ നിങ്ങൾക്കൊപ്പമുണ്ട് എന്നായിരുന്നു അദ്ദേ​ഹം ക്രിക്കറ്റ് താരങ്ങളോട് പറഞ്ഞത്. രാജസ്ഥാനിൽ വലിയ പ്രചാരണം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ടീമിന് പിന്തുണ അർപ്പിക്കാൻ എത്തിയതെന്നും അണ്ണാമലൈ വ്യക്തമാക്കി. ഡ്രസിം​ഗ് റൂം സന്ദർശിച്ചാണ് ഓരോ കളിക്കാരനെയും ആശ്വസിപ്പിച്ചത്. കഴിഞ്ഞ 9 വർഷമായി തുടർച്ചയായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രിയാണിത്. വിജയിച്ചാൽ മാത്രമല്ല അദ്ദേഹം നമ്മളെ വിലമതിക്കുന്നത്. രാഹുലിനെ പോലെയുള്ളവർക്ക് ഒരിക്കലും അത് മനസ്സിലാക്കാൻ കഴിയില്ലെന്നും അണ്ണാമലൈ തുറന്നടിച്ചു. കഠിനമായ വഴിയിലൂടെ ഉയർന്നു വന്നതുകൊണ്ടാണ് പ്രധാനമന്ത്രി ഇങ്ങനെ ആശ്വസിപ്പിക്കുന്നത്. അദ്ദേഹം വിജയവും പരാജയവും കണ്ടിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി നിൽക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. രാഹുലിന് ലളിതമായ ഈ വികാരം മനസ്സിലാക്കാൻ കഴിയുന്നില്ലെങ്കിൽ, നമ്മുടെ രാജ്യത്തെ ഒരു പൊതു പദവിയിലും ഇരിക്കാൻ രാഹുൽ യോഗ്യനല്ലെന്നു അണ്ണാമലൈ തുറന്നടിച്ചു. അതേസമയം, രാഹുൽ ഗാന്ധിയുടെ പരിഹാസത്തിനെതിരെ ശക്തമായ പ്രതികരണവുമായി ബിജെപി നേതാവ് രവിശങ്കറും രംഗത്തെത്തിയിരുന്നു. ജയവും തോൽവിയും കളിയുടെ ഭാഗമാണെന്നും രാഹുൽ ഗാന്ധി മാപ്പ് പറയണമെന്നും ബിജെപി നേതാവ് രവിശങ്കർ പ്രസാദ് വ്യക്തമാക്കി. കഴിഞ്ഞ കാലങ്ങളിൽ നിന്ന് നിങ്ങൾ പഠിക്കണം. സോണിയ ഗാന്ധി നരേന്ദ്ര മോദിയെ മരണത്തിന്റെ വ്യാപാരി എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോൾ കോൺഗ്രസ് എവിടെയാണെന്ന് നോക്കണമെന്നും രവിശങ്കർ തുറന്നടിച്ചു.

B4 Admin

Recent Posts

രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി ദേവി അനുഗ്രഹിക്കട്ടെ. ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശാരദീയ നവരാത്രിയുടെ ആദ്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു. രാജ്യത്തുടനീളമുള്ള ജനങ്ങള്‍ക്ക് ക്ഷമയും ആത്മവിശ്വാസവും നല്‍കി…

2 hours ago

ഇന്ത്യന്‍ വ്യോമസേനയ്‌ക്കൊപ്പമുള്ള പറക്കല്‍ സ്വന്തം വീട്ടിലെന്ന പോലെ. തരംഗ് ശക്തി 2026 അഭ്യാസപ്രകടനത്തെ പ്രശംസിച്ച് ജര്‍മ്മന്‍, ഫ്രഞ്ച് വ്യോമസേനാ മേധാവികള്‍

ന്യൂഡല്‍ഹി : രാജസ്ഥാനിലെ ജോധ്പൂരില്‍ നടന്ന ബഹുമുഖ വ്യോമാഭ്യാസ പ്രകടനമായ 'തരംങ് ശക്തി-2026'-ല്‍ പങ്കെടുത്ത മുതിര്‍ന്ന യൂറോപ്യന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍,…

2 hours ago

2022-2025 കാലയളവിലെ ഫണ്ടില്‍ വന്‍ തട്ടിപ്പ്. വനിതാ കമ്മീഷന്‍ സാമ്പത്തിക ക്രമക്കേടില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങി വിജിലന്‍സ്

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകള്‍ പരിശോധിച്ചാണ്…

2 hours ago

ജീവിതാന്ത്യം വരെ ബിജെപിയില്‍. കോണ്‍ഗ്രസ് പ്രവേശന വാര്‍ത്തകള്‍ അസംബന്ധം. വ്യാജ പ്രചാരണങ്ങള്‍ തള്ളി ആര്‍. ശ്രീലേഖ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍. ശ്രീലേഖ ബിജെപി വിടുന്നുവെന്ന വാര്‍ത്തകള്‍ തള്ളിക്കളഞ്ഞു. താന്‍ ബിജെപിയില്‍ നിന്നു രാജിവെച്ചുവെന്ന…

2 hours ago

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

1 day ago