രാഷ്ട്രപിതാവിനെ അപമാനിച്ച് എസ് എഫ് ഐ നേതാവ്. മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വെച്ച് വീഡിയോ എടുത്തുകൊണ്ടാണ് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം അതിൽ നാസർ മഹാത്മാ ഗാന്ധിയെ അവഹേളിച്ചിരിക്കുന്നത്. എന്തായാലും മഹാത്മാഗാന്ധി മരിച്ചതല്ലേ എന്ന പരിഹാസം കൂടി നടത്തിയിട്ടുണ്ട് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി അംഗം.
ചൂണ്ടി ഭാരത് മാതാ ലോ കോളേജിലെ യൂണിയൻ ഭാരവാഹി കൂടിയാണ് അതിൽ നാസർ. യുവാവ് ഗാന്ധിപ്രതിമയുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് വെക്കുന്നതും പിന്നീട് ചിത്രമെടുക്കുന്നതും പുറത്ത് വന്ന ദൃശ്യങ്ങളിൽ കാണാം. ഈ ദൃശ്യങ്ങൾ എസ്എഫ്ഐ നേതാവ് കൂടിയായ വിദ്യാർത്ഥി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ഒരു പബ്ലിക് പ്രോസിക്യൂട്ടറിന്റെ മകൻ കൂടിയാണ് ഇത്തരത്തിൽ ചെയ്തിരിക്കുന്നത്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ എസ് എഫ് ഐ നേതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമയെ അപമാനിച്ചുവെന്ന് കാട്ടി KSU രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ നേതാവിനെതിരെ പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ, പരാതി നൽകിയെങ്കിലും അത് സ്വീകരിക്കാനുള്ള സമീപനമല്ല പൊലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അലോഷ്യസ് സേവ്യർ വ്യക്തമാക്കി. പരാതി എടുക്കാൻ സാധിക്കില്ല. നിങ്ങൾ കോടതിയെ സമീപിച്ചോളൂ എന്നാണ് പൊലീസിന്റെ മറുപടിയെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. നിയമപരമായ പോരാട്ടത്തിന് KSU ഒരുങ്ങുകയാണ്. കാരണം, ദേശീയ ഗാനത്തെ അധിക്ഷേപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ SFIയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പ്രാദേശിക സിപിഐഎം നേതാക്കൾ SFI നേതാവിന് വേണ്ടി ഇടപെടുന്നു. എന്നാൽ, KSU അതിനെ ശക്തമായി പ്രതിഷേധിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി. അതേസമയം, ദേശവിരുദ്ധവും ഭീകര മനസും അടിഞ്ഞ് കൂടുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി നിറയെ. ഇത്തരം തെമ്മാടിത്തരങ്ങൾ വച്ചുപൊറുപ്പിക്കരുത്. അറസ്റ്റ് ചെയ്യാനുള്ള ധൈര്യം കേരളം പോലീസ് കാണിക്കണമെന്നാണ് വീഡിയോ പങ്കുവച്ചുകൊണ്ട് കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചത്. അതേസമയം, വിഷയത്തിൽ എസ്എഫ്ഐ നേതാവിൻ്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…