Tuesday, May 14, 2024
spot_img

യൂണിഫോം സിവിൽ കോഡ് ആവശ്യമാണെന്ന് പാക് വംശജനായ രാഷ്ട്രീയ വിദഗ്ധൻ ഇഷ്തിയാഖ് അഹമ്മദ് !

ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് രാഷ്‌ട്രീയ വിദഗ്ധനും പാകിസ്താൻ വംശജനും എഴുത്തുകാരനുമായ ഇഷ്തിയാക് അഹമ്മദ്. ഇന്ത്യയിലെ മുസ്ലീങ്ങൾ സുരക്ഷിതരാണെന്നും അവർക്ക് ഭൂരിപക്ഷ സമുദായത്തിന്റെ ഭാ​ഗത്തു നിന്ന് യാതൊരു തരത്തിലുമുള്ള ഭീഷണികളും നേരിടേണ്ടി വരുന്നില്ലെന്നും ഇഷ്തിയാക് അഹമ്മദ് വ്യക്തമാക്കി. യൂണിഫോം സിവിൽ കോഡിൽ ശക്തമായ വിശ്വാസമുള്ളയാളാണ് ഞാൻ. മുസ്ലീം സ്ത്രീകളോട് വിവേചനം കാണിക്കരുത്. പൊതുവായ ക്രിമിനൽ നിയമങ്ങൾ ഉണ്ടെങ്കിൽ, പൊതു സിവിൽ നിയമങ്ങളും ഉണ്ടാകണം. അത് നടപ്പാക്കാതിരിക്കാൻ ഒരു കാരണവുമില്ലെന്നും ഇഷ്തിയാക് അഹമ്മദ് വ്യക്തമാക്കി. താൻ അതിനെ പൊതു പൗര കോഡ് എന്നാണ് വിളിക്കുന്നതെന്നും യുസിസി എന്നാൽ, വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം തുടങ്ങിയ കാര്യങ്ങളിൽ എല്ലാ മതവിഭാഗങ്ങൾക്കും ബാധകമായ ഒരു നിയമം എന്നാണ് അർത്ഥമാക്കുന്നതെന്നും ഇഷ്തിയാക് അഹമ്മദ് വ്യക്തമാക്കി.

കൂടാതെ, പ്രത്യേക സമുദായങ്ങൾക്ക് പ്രത്യേക നിയമങ്ങൾ എന്ന ഇരട്ട സമ്പ്രദായം ഒരു രാജ്യത്ത് ശരിയല്ല. അതേസമയം, പാകിസ്താൻ സ്ഥാപകൻ മുഹമ്മദ് അലി ജിന്നയുടെ ആദർശങ്ങളെക്കുറിച്ചും ഇഷ്തിയാക് അഹമ്മദ് സംസാരിക്കുകയുണ്ടായി. ജിന്ന ഒരിക്കലും ഒരു മതേതര മുസ്ലീം ജനാധിപത്യം ആഗ്രഹിച്ചിരുന്നില്ല. പാകിസ്താനെ ഒരു വംശീയ-മത രാഷ്‌ട്രമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയം. അദ്ദേഹത്തിന്റെ വിവിധ പുസ്തകങ്ങൾ നോക്കി വിശകലനം ചെയ്തിട്ടാണ് താനിത് പറയുന്നതെന്നും ഇന്ത്യയിൽ തങ്ങിനിൽക്കുന്ന മുസ്ലീങ്ങൾ പാകിസ്താനിലേക്ക് ഓടിക്കയറി രാജ്യത്തെ കീഴടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഒരേയൊരു ഭയമെന്നും ഇഷ്തിയാക് അഹമ്മദ് വ്യക്തമാക്കി.

എല്ലാ പൗരന്മാർക്കും അവരുടെ മതം പരിഗണിക്കാതെ തന്നെ വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നിവയുൾപ്പെടെയുള്ള വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന ഒരേ നിയമമാണ് ഏക സിവിൽ കോഡ് ലക്ഷ്യമിടുന്നത്. നിലവില്‍ മതാടിസ്ഥാനത്തില്‍ വ്യത്യസ്തമായ വ്യക്തിനിയമങ്ങളാണ് മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ രാജ്യം പിന്തുടരുന്നത്. ഏക സിവില്‍ കോഡ് വരുന്നതോടെ ഇതെല്ലാം അവസാനിക്കുയും എല്ലാവർക്കും ഒരേ നിയമം നടപ്പില്‍ വരികയും ചെയ്യും. ഭരണഘടനയുടെ 44-ാം അനുച്ഛേദത്തില്‍ നിർദ്ദേശക തത്വങ്ങളിലൊന്നായി രാജ്യത്തെ ജനങ്ങൾക്ക് ഒരു ഏകീകൃത സിവിൽ കോഡ് ഉറപ്പാക്കാൻ ഭരണകൂടം ശ്രമിക്കണമെന്ന് പറയുന്നണ്ട്. എന്നിരുന്നാലും, ആർട്ടിക്കിൾ 37 പ്രസ്താവിക്കുന്നതുപോലെ, നിർദ്ദേശ തത്വങ്ങൾ സർക്കാർ നയങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശ തത്വങ്ങള്‍ മാത്രമാണ്. ഇവ കോടതികൾക്ക് നടപ്പിലാക്കാൻ കഴിയില്ല.

Related Articles

Latest Articles