Monday, December 22, 2025

ഐ എസ് ഐ പരാമർശം; കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗിനെതിരെ കേസ് എടുക്കണമെന്ന് വി എച്ച് പി

ദില്ലി : ബിജെപി- ബജ്രംഗ് ദൾ നേതാക്കൾ പാക് ചാരസംഘടനയായ ഐ എസ് ഐക്ക് വേണ്ടിപ്രവർത്തിക്കുന്നവരാണെന്ന അപകടകരമായ പരാമർശം നടത്തിയ കോൺഗ്രസ്സ് നേതാവ് ദിഗ്വിജയ് സിംഗിനെതിരെ സിബിഐ കേസ് എടുക്കണമെന്ന് വി എച്ച് പി വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ.

ദിഗ്വിജയ് സിംഗ് പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നുവെങ്കിൽ ഈ വിവരങ്ങൾ എവിടെ നിന്നു കിട്ടിയെന്ന് സിബിഐ അദ്ദേഹത്തോട് ചോദിക്കണം. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാൽ വ്യാജപ്രചാരണം നടത്തിയ ദിഗ്വിജയ് സിംഗിനെ അറസ്റ്റ് ചെയ്യണം. അലോക് കുമാർ ആവശ്യപ്പെട്ടു.

ഭാരതീയ ജനത പാർട്ടിയുടെയും ബജ്രംഗ് ദളിന്റെയും ചില നേതാക്കൾ പാക് ചാരസംഘടനയായ ഐ എസ് ഐക്ക് വേണ്ടി ചാരപ്പണി നടത്തുന്നുവെന്ന ദിഗ്വിജയ് സിംഗിന്‍റെ ആരോപണം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു.

Related Articles

Latest Articles