കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ടുകോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി മൂന്ന് തമിഴ്‌നാട് സ്വദേശികളെ പിടികൂടി. ക്വാലാലംപൂരിലേക്കും ദോഹയിലേക്കും കൊണ്ടുപോകാനായി എത്തിച്ച 820 ഗ്രാം മെത്താം സെറ്റമിന്‍ എന്ന ലഹരിമരുന്നാണ് പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

