Wednesday, May 15, 2024
spot_img

പ്രവാചക നിന്ദയ്‌ക്കുള്ള മറുപടി’; ഗുരുദ്വാര ആക്രമണത്തിൻറെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്‌

കാബൂള്‍ : അഫ്‌ഗാനിസ്ഥാനിലെ കാബൂളില്‍ സിഖ് ആരാധനാകേന്ദ്രമായ ഗുരുദ്വാരയ്‌ക്ക് നേരെയുണ്ടായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്‌). തങ്ങളുടെ ആശയപ്രചാരണത്തിനായുള്ള വെബ്‌സൈറ്റിലൂടെയാണ് ഭീകര സംഘടന ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്‌ച പുലർച്ചെയുണ്ടായ ആക്രമണത്തിൽ സമുദായാംഗവും സുരക്ഷ ഉദ്യോഗസ്ഥനും എട്ടുപേരാണ് കൊല്ലപ്പെട്ടത്. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഉള്ളില്‍ കടന്ന ഭീകരരെ സ്‌ഫോടനത്തിന് ശേഷം സൈന്യം വധിക്കുകയായിരുന്നു. അഫ്ഖാനിസ്ഥാനില്‍ ഇന്ത്യന്‍ പ്രതിനിധി സന്ദര്‍ശിക്കുന്ന വേളയിലായിരുന്നു അക്രമണം. നുപുർ ശർമയുടെ പ്രവാചക പരാമര്‍ശത്തിനുള്ള തിരിച്ചടിയാണ് ആക്രമണത്തിന് കാരണമെന്ന് ഭീകര സംഘടന അറിയിച്ചു.

”ഹിന്ദുക്കളെയും സിഖുകാരെയും ലക്ഷ്യമാക്കിയുള്ളതാണ് ഈ ആക്രമണം. ഒപ്പം അവരെ സംരക്ഷിച്ച വിശ്വാസത്തെ ഒറ്റിയവര്‍ക്കുമെതിരായ പ്രതികാരം. അല്ലാഹുവിന്‍റെ റസൂലിനുള്ള (ദൂതന്‍) പിന്തുണ”. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യ (ഐ.എസ്‌.കെ.പി) അവരുടെ ടെലഗ്രാം ചാനലില്‍ സന്ദേശമായി കുറിച്ചു.പുറമെ കാർ ബോംബ് സ്‌ഫോടനവും : ഏഴ് തോക്കുധാരികൾ ക്ഷേത്രത്തിലേക്ക് ഇരച്ചുകയറി ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. പ്രവേശന കവാടത്തിൽ നിന്നിരുന്ന സുരക്ഷ സേനയ്‌ക്ക് നേരെയും ഗ്രനേഡ് ആക്രമണമുണ്ടായി. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ അക്രമികളെ വകവരുത്തിയതായി കാബൂൾ പൊലീസ് അറിയിച്ചിരുന്നു.

ആക്രമണത്തെ അപലപിച്ച് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

“ഈ നിഷ്ഠൂരമായ ആക്രമണത്തെ ഞാൻ അപലപിക്കുന്നു. ഭക്തരുടെ ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു”. ആക്രമണത്തെ അപലപിച്ച വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, തുടർന്നുള്ള സ്ഥിതിഗതികൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നു പറഞ്ഞു അഫ്ഗാനിസ്ഥാനുള്ള മാനുഷിക – സഹായ വിതരണം ചർച്ച ചെയ്യുന്നതിനായി ഇന്ത്യൻ പ്രതിനിധി കാബൂളിൽ സന്ദർശനം നടത്തിയതിനു പിന്നാലെയായിരുന്നു ആക്രമണം.

കഴിഞ്ഞ ഓഗസ്റ്റിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനെത്തുടർന്നു പൂട്ടിയ ഇന്ത്യൻ എംബസി വി തുറക്കാനുള്ള സാധ്യത പ്രതിനിധി സംഘം താലിബാനുമായി ചർച്ച ചെയ്തുവെന്നാണ് വിവരം.ദക്ഷിണ മധ്യ ഏഷ്യൻ രാജ്യങ്ങളിൽ സജീവമായ ഐ.എസ്, അനുബന്ധ ഭീകരസംഘടനയാണ്. ഐ.എസ്. പി. പാകിസ്ഥാൻ, താജികാൻ, ചെന, ബംഗ്ലാദേശ്, ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലെല്ലാം ഇവർക്ക് സാന്നധ്യമുണ്ട്.

Related Articles

Latest Articles