ദുഷാംബേ: താജ്ക്കിസ്ഥാനിലെ അതീവ സുരക്ഷാ ജയിലില്‍ ഐഎസ് അനുകൂലികളുടെ കലാപം. മൂന്ന് ജീവനക്കാരും 29 തടവുകാരുമുള്‍പ്പെടെ 32 പേര്‍ കലാപത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തടവുകാരിൽ 24 പേർ ഐഎസ് ഭീകരരാണ്. ഇവരാണ് കഴിഞ്ഞ ദിവസം അക്രമമഴിച്ചുവിട്ടതെന്ന് ജയിൽ അധികൃതർ അധികൃതര്‍ അറിയിച്ചു.
വാക്ക്ദട്ട് നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള ജയിലില്‍ ഞായറാഴ്ചയാണ് സംഭവം. 1500 അന്തേവാസികളുള്ള ജയിലാണിത്. തടവിലിരുന്ന ഐഎസ് ഭീകരര്‍ കൈവശമിരുന്ന ആയുധങ്ങളുപയോഗിച്ച് അഞ്ച് സഹതടവുകാരെയും മൂന്ന് ജയില്‍ ജീവനക്കാരെയും വധിച്ചതോടെയാണ് കലാപം തുടങ്ങിയത്. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥര്‍ 24 ഭീകരരെ വധിക്കുകയായിരുന്നു.

