Saturday, June 1, 2024
spot_img

വീടുകളിൽ ഐസൊലേഷൻ , സൗജന്യ ഭക്ഷണ കിറ്റ്

പത്തനംതിട്ട : കോവിഡ് 19 വൈറസ് നിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണ കിറ്റ് നല്‍കുന്നു. മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയറിന്റേയും പത്തനംതിട്ട റീഹാബിലിറ്റേഷന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റേയും നേതൃത്വത്തിലാണ് വിവിധ പഞ്ചായത്തുകളിലെ ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് കിറ്റുകള്‍ നല്‍കുന്നത്.

ഐസൊലേഷനിലുള്ളവര്‍ക്ക് കിറ്റ് കൃത്യമായി അവരവരുടെ വീടുകളില്‍ എത്തിച്ച്‌ നല്‍കും. അവശത അനുഭവിക്കുന്നവര്‍ക്ക് വീടുകളിലെത്തി ആശ്വാസവും പാലിയേറ്റീവ് പരിചരണവും നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മാര്‍ ക്രിസോസ്റ്റം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നത്.

കോവിഡ് മൂലം വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്ക് ആശ്വാസമാവുക എന്നതാണ് ഭക്ഷണ വിതരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

Related Articles

Latest Articles