Israel
ടെൽഅവീവ്: ജയിൽ ചാടിയ രണ്ടു ഭീകരരെക്കൂടി പിടികൂടി ഇസ്രയേൽ. ഗിൽബോവയിലെ ജയിലിൽ നിന്നും കടന്നുകളഞ്ഞ ആറുപേരിലെ പിടികിട്ടാനുണ്ടായിരുന്ന രണ്ടുപേരെയാണ് ഇസ്രയേൽ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇതോടെ ജയിൽ ചാടിയ ആറുപേരും പിടിയിലായിരിക്കുകയാണ്.
പലസ്തീൻ ഭീകര സംഘടന അൽ-അഖ്‌സയുടെ ചാവേർ വിഭാഗം നേതാവ് സക്കാരിയ സുബൈദിയും അഞ്ചുപേരുമാണ് ജയിലിൽ നിന്നും രക്ഷപ്പെട്ടത്.
ഈ മാസം ആദ്യമാണ് ആറുപേർ ഗിൽബോവ ജയിലിൽ നിന്നും പുറത്തുകടന്നത്. വടക്കൻ ഇസ്രയേലിലെ ജയിലാണ് ഗിൽബോവ. പലസ്തീൻ ഇസ്രയേൽ സംഘർഷം പതിവായ വെസ്റ്റ്ബാങ്കിൽ നിന്നും ആറു കിലോമീറ്റർമാത്രം ദൂരെയാണ് ഗിൽബോവ ജയിൽ സ്ഥിതിചെയ്യുന്നത്. ജയിലറയിൽ നിന്നും തുരങ്കമുണ്ടാക്കി അഴുക്കുചാലിലൂടെയാണ് ആറുപേരും പുറത്തുകടന്നത്. സർക്കാരിയയേയും മറ്റ് മൂന്നുപേരേയും കഴിഞ്ഞയാഴ്ച സുരക്ഷാ സേന പിടികൂടിയിരുന്നു. ഇസ്രയേൽ സെക്യൂരിറ്റ് അതോറിറ്റി( ഐഎസ്എ), ഇസ്രയേൽ പോലീസ്, ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സ്(ഐഡിഎഫ്) എന്നിവരുടെ സംയുക്ത നീക്കമാണ് ജയിൽ ചാടിയ ഭീകരർക്കായി നടത്തിയത്. സുരക്ഷാ വിഭാഗം വളഞ്ഞതോടെയാണ് രണ്ടു പേർ കീഴടങ്ങിയത്.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…