Saturday, May 18, 2024
spot_img

അവസാന അങ്കം തുടങ്ങി,നാലു വടക്കൻ ജില്ലകൾ ബൂത്തിലേക്ക്;കോഴിക്കോട് സിപിഎം ലീഗ് സംഘർഷം

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട തെരഞ്ഞെടുപ്പിന്റെ പോളിങ് ആരംഭിച്ചു.മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക. വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കള്ളവോട്ടുകൾ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.കോവിഡ് പ്രോട്ടോകാൾ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. പോസിറ്റീവായവർക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാനാവുക.

അതിനിടെ കോഴിക്കോട് കായണ്ണയിൽ സി.പി.എം – ലീഗ് പ്രവർത്തകർ തമ്മിൽ ഇന്നലെ സംഘർഷമുണ്ടായി.മൂന്ന് പേർക്ക് പരിക്കേറ്റു. ഓപ്പൺ വോട്ട് ചെയ്യിക്കുന്നതുമായ ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിനിടയാക്കിയത്.

Related Articles

Latest Articles