നയീം ഖാസിം
ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് നയീം ഖാസിമിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായേൽ സൈന്യം (IDF) അവകാശപ്പെട്ടു. ബുധനാഴ്ച രാത്രി ബെയ്റൂട്ടിൽ നടത്തിയ അതിശക്തമായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ അറിയിച്ചു. എന്നാൽ ഹിസ്ബുള്ള ഔദ്യോഗികമായി ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ല. ഹസ്സൻ നസറള്ള കൊല്ലപ്പെട്ടതിനെ തുടർന്ന് 2024 ഒക്ടോബറിലാണ് നയീം ഖാസിം ഹിസ്ബുള്ളയുടെ തലവനായി ചുമതലയേറ്റത്. ഖാസിമിന്റെ വധം സ്ഥിരീകരിക്കപ്പെടുകയാണെങ്കിൽ, ഹിസ്ബുള്ളയ്ക്കും ഇറാനും അത് വലിയ തിരിച്ചടിയാകും.
അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ ചർച്ചകൾക്കിടയിലും ലെബനനിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ഇറാനുമായുള്ള സമാധാന കരാർ ലെബനന് ബാധകമല്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 254-ലധികം പേർ കൊല്ലപ്പെടുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ബെയ്റൂട്ടിലെ ജനവാസ മേഖലകളിലും ആശുപത്രികൾക്ക് സമീപവും ആക്രമണം നടന്നതായി ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ വിമർശിച്ചു.
അതേസമയം, ഇറാൻ-അമേരിക്ക വെടിനിർത്തൽ കരാർ പാലിക്കപ്പെട്ടില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് മുന്നറിയിപ്പ് നൽകി. ഇറാൻ കരാർ ലംഘിച്ചാൽ ഇസ്രായേലിനൊപ്പം ചേർന്ന് ശക്തമായ സൈനിക നീക്കം നടത്തുമെന്നാണ് ട്രംപിന്റെ നിലപാട്. സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെ ഇസ്‌ലാമാബാദിൽ വേദി ഒരുങ്ങുന്നുണ്ടെങ്കിലും, ലെബനനിലെ ആക്രമണങ്ങൾ ചർച്ചകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ ഗതാഗതം തടസ്സപ്പെട്ടത് ആഗോള എണ്ണ വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…