International

ഇസ്രയേൽ തകർക്കപ്പെടുകയില്ല !!!!ഹമാസ് ഭീകരരെ കരമാർഗം നേരിടാൻ യാത്രയാകുന്ന സൈനികർക്ക് നൽകാൻ ഭക്ഷ്യപൊതികളുമായി തെരുവിൽ കാത്തു നിന്ന് ഇസ്രയേലി ജനത! വീഡിയോ വൈറലാകുന്നു

ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ കരമാർഗ്ഗം യുദ്ധം തുടങ്ങുകയെന്ന ലക്ഷ്യത്തോടെ ഇന്ന് രാവിലെ ഇസ്രയേൽ സൈന്യം ഗാസ അതിർത്തിയിലേക്ക് നീങ്ങിയതിന് പിന്നാലെ തങ്ങളുടെ സൈനികർക്ക് നൽകാനായി ഭക്ഷണപ്പൊതികളുമായി തെരുവിൽ കാത്തു നിൽക്കുന്ന ഇസ്രയേലി ജനങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നു. യുദ്ധ ടാങ്കുകളിലും സൈനിക വാഹനങ്ങളിലും യാത്രചെയ്യുന്ന സൈനികർക്ക് ജനങ്ങൾ ഭക്ഷണ പൊതികൾ കൈമാറി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ വൈറലാവുകയാണ്.

ഗാസയെ പൂർണ്ണമായും അധീനതയിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൈന്യം കരമാർഗം നീങ്ങിയിരിക്കുന്നത്. ഇസ്രയേലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പൂർണ പിന്തുണ പ്രഖ്യാപിച്ചതിന് പിന്നാലെ അമേരിക്കൻ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും ഇസ്രയേൽ ഭാഗത്തേക്ക് പുറപ്പെട്ടു. ഹമാസ് നടത്തിയ ആക്രമണത്തിൽ മരിച്ചവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കൻ ആണവ പടക്കപ്പലായ യുഎസ്എസ്. ജെറാൾഡ് ആർ ഫോർഡ് ഇസ്രയേൽ ലക്ഷ്യമാക്കി കിഴക്കൻ മെഡിറ്ററേനിയൻ കടലിലേക്ക് നീങ്ങിയിരുന്നു. കപ്പൽ ഏതാനും മിനിട്ടുകൾക്ക് മുമ്പ് ഇസ്രയേൽ തീരത്ത് നങ്കൂരമിട്ടു. ഇതിന് പുറമെ ഒരു മിസൈൽ വാഹിനിയും നാല് മിസൈൽ പ്രതിരോധ സംവിധാനങ്ങളും അയക്കും. എഫ്-35, എഫ്-15, എഫ്-16, എ-10 എന്നീ യുദ്ധവിമാനങ്ങളും ഇസ്രയേലിന് കൈമാറും.

ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1,200 കടന്നു. നൂറിലേറെ ഇസ്രയേൽ പൗരന്മാരെ ബന്ദികളാക്കിയെന്ന് ഹമാസും 30 ഇസ്രയേൽ പൗരന്മാർ തങ്ങളുടെ പിടിയിലുണ്ടെന്ന് ഇസ്ലാമിക് ജിഹാദും അവകാശപ്പെട്ടു. ഇവരെ വിട്ടയക്കണമെങ്കിൽ തടവിലുള്ള ഹമാസ് തീവ്രവാദികളെ വിട്ടയക്കണമെന്നാണ് ആവശ്യം.

അതെസമയം അമേരിക്കൻ നീക്കത്തിന് പിന്നാലെ ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ഇടപെടില്ലെന്ന് ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലെബനനിലെ തീവ്രവാദി സംഘടനയായ ഹിസ്ബുള്ള വ്യക്തമാക്കിയിരുന്നു. ഇസ്രായേലില്‍ ഇക്കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികൾ ആരംഭിച്ച ആക്രമണങ്ങളില്‍ ലെബനനിലെ ഞായറാഴ്ച മുതല്‍ പങ്കുചേര്‍ന്നിരുന്നു. ഇസ്രായേലിന്റെ ഭാഗമായ അതിര്‍ത്തിപ്രദേശങ്ങളിലേക്ക് വലിയതോതില്‍ പീരങ്കികളും ഷെല്ലുകളും മിസൈലുകളും പ്രയോഗിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു

Anandhu Ajitha

Recent Posts

കെ.എസ് ഹരിഹരൻ്റെ വീടിന് നേരെയുള്ള ആക്രമണത്തിൽ പോലീസ് കേസെടുത്തു; പ്രതികൾ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് എഫ്ഐആർ

കോഴിക്കോട് : ആർഎംപി നേതാവ് കെ.എസ് ഹരിഹരൻ്റെ വീടിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ പോലീസ് കേസെടുത്തു. പ്രതികൾ…

15 mins ago

സീറ്റ് ആവശ്യപ്പെടാന്‍ സിപിഐ! അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസും;രാജ്യസഭാ സീറ്റ് വിഷയത്തില്‍ ഇടതുമുന്നണിയില്‍ ചരട് വലി

തിരുവനന്തപുരം: ഇടതുമുന്നണി യോഗത്തിൽ രാജ്യസഭ സീറ്റ് ആവശ്യപ്പെടാൻ സി.പി.ഐ തീരുമാനം. സി.പി.ഐയുടെ സീറ്റ് സി.പി.ഐക്ക് തന്നെ അവകാശപ്പെട്ടതാണെന്നും നേതൃത്വം അറിയിച്ചു.…

2 hours ago

ചരിത്രം കുറിച്ച് ബിഹാറിൽ നരേന്ദ്രമോദിയുടെ റോഡ് ഷോ; പിന്നാലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം; ഭക്ഷണം പാകം ചെയ്തും വിളമ്പിയും വിശ്വാസികളോടൊപ്പം പ്രധാനമന്ത്രി

പാറ്റ്‌ന: ഞായറാഴ്ച വൈകുന്നേരം നടന്ന ചരിത്രം കുറിച്ച റോഡ് ഷോയ്ക്ക് ശേഷം ഇന്ന് രാവിലെ പാറ്റ്‌ന സാഹിബ് ഗുരുദ്വാര സന്ദർശനം…

2 hours ago

വീണ്ടും അജ്ഞാതന്റെ വിളയാട്ടം ! സിപാഹി ഈ സഹബ നേതാവ് ഫയസ് ഖാൻ വെടിയേറ്റ് മരിച്ചു

കറാച്ചി: സിപാഹി ഈ സഹബ നേതാവ് ഫയാസ് ഖാൻ എന്ന ഭീകരവാദിയെ പാകിസ്ഥാനിൽ അജ്ഞാതൻ വെടിവച്ച് കൊന്നു. കറാച്ചിയിലെ കൊറം​ഗി…

4 hours ago

ഒരു സത്യം പറയട്ടെ ? കളിയാക്കരുത്….! ഇന്ത്യയുടെ സഹായത്തിന് നന്ദിയുണ്ട് ; പക്ഷേ ഈ ഹെലികോപ്റ്റർ പറത്താൻ അറിയുന്ന ആരും ഞങ്ങളുടെ പക്കലില്ല ; തുറന്ന് സമ്മതിച്ച് മാലിദ്വീപ് പ്രതിരോധ മന്ത്രി ഗസ്സാൻ മൗമൂൺ

മാലിദ്വീപ് : ഇന്ത്യ സംഭാവന ചെയ്ത മൂന്ന് വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള പൈലറ്റുമാർ മാലിദ്വീപ് സൈന്യത്തിന് ഇപ്പോഴും ഇല്ലെന്ന് വെളിപ്പെടുത്തി…

5 hours ago