ടെൽ അവീവ്: ഹമാസിൻ്റെ അവസാനത്തിൻ്റെ ആരംഭമാണ് നടക്കാൻ പോകുന്നതെന്നും എത്രയും പെട്ടെന്ന് തങ്ങൾക്ക് മുന്നിൽ കീഴടങ്ങാനും മുന്നറിയിപ്പുമായി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ ഹമാസും ഇസ്രയേലി പ്രതിരോധ സേനയും തമ്മിലെ യുദ്ധം 66ാം ദിവസവും തുടരവെയാണ് നെതന്യാഹുവിൻ്റെ മുന്നറിയിപ്പ്.
ഇസ്രായേൽ സൈനികർക്ക് മുന്നിൽ ഹമാസ് ആയുധം വച്ച് കീഴടങ്ങുകയാണ്. യുദ്ധം ഇപ്പോഴും തുടരുന്നു. എന്നാലിത് അവസാനത്തിൻ്റെ ആരംഭമാണ്. സിൻവാറിന് വേണ്ടി മരിക്കാതെ കീഴടങ്ങാൻ ഞാൻ ഹമാസിനോട് പറയുന്നു.’ നെതന്യാഹു പറഞ്ഞു. ഗാസയിലെ യാഹ്യ സിൻവാർ പ്രദേശത്തിന് വേണ്ടി മരിക്കരുതെന്നാണ് ഹമാസിന് നെതന്യാഹു മുന്നറിയിപ്പ് നൽകുന്നത്.
അതേസമയം, ഗാസയിലെ പാലസ്‌തീൻ സ്‌ക്വയർ മേഖലയിൽ വമ്പനൊരു ഭൂഗർഭ ടണൽ കണ്ടെത്തിയതായി ഇസ്രയേലി പ്രതിരോധ സേന അറിയിച്ചു. പ്രദേശം കഴിഞ്ഞ ദിവസം പൂർണമായും ഇസ്രയേലി പ്രതിരോധ സേന കൈവശപ്പെടുത്തിയിരുന്നു. പ്രദേശത്തെ ഇത്തരം പല ടണലുകളും ഷിഫ ആശുപത്രിയുമായി ബന്ധിക്കുന്നെന്നും കണ്ടെത്തി. ശനിയാഴ്‌ച പ്രദേശത്ത് നടന്ന വ്യോമാക്രമണത്തിൽ ഹമാസിൻ്റെ ഷെജയ്യ ബറ്റാലിയൻ പുതിയ കമാൻ്ഡൻ്റിനെ വധിച്ചതായി ഇസ്രയേലി സൈന്യം അറിയിച്ചു.

