Sunday, June 16, 2024
spot_img

ഐ എസ് ആർ ഒ ചാരക്കേസിൽ സിബിഐ ക്കെതിരെ ആർ ബി ശ്രീകുമാർ സുപ്രീം കോടതിയിൽ

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയില്‍ സിബിഐ ക്കെതിരെ മുന്‍ ഐബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍ സുപ്രീം കോടതിയിലേക്ക്. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സിബിഐ ഹര്‍ജിക്കെതിരെയാണ് ശ്രീകുമാറിന്റെ ഹര്ജി. ചാരക്കേസ് അന്വേഷണം അട്ടിമറിച്ചത് സിബിഐ ആണെന്നാണ് ആര്‍ ബി ശ്രീകുമാറിന്റെ ആരോപണം.

ചാരപ്രവര്‍ത്തനത്തെ കുറിച്ച് 1994ല്‍ അന്നത്തെ ഐബി ഡയറക്ടര്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് നല്‍കിയ റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാക് രഹസ്യാന്വേഷണ ഏജന്‍സിയാണ് ഈ ചാരപ്രവര്‍ത്തനം നടത്തിയതെന്നും നേരത്തെ കണ്ടെത്തിയിരുന്നു. നമ്പി നാരായണന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടതാണെന്നും ആര്‍ ബി ശ്രീകുമാര്‍ ആരോപിച്ചു.

Related Articles

Latest Articles