ബാലഗോകുലത്തിന്റെ നാൽപ്പത്തിയാറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഓൺലൈൻ സമ്മേളനത്തെ അഭിസംബോധന ചെയ്ത് ISRO ചെയർമാൻ എസ്. സോമനാഥ്. ബാലഗോകുലം ബാംഗ്ലൂർ എന്ന യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം ബാലഗോകുലം പ്രവർത്തകരെ അഭിസംബോധന ചെയ്തത്. “കുട്ടികളിൽ ധാർമിക ബോധം ഉണ്ടാകേണ്ടത് ആവശ്യമാണ്. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ശാസ്ത്രലോകം പ്രപഞ്ചത്തെ കുറിച്ച് നിരവധി അറിവുകൾ സമ്മാനിച്ചു. മഹാ വിസ്ഫോടനത്തിനു ശേഷം പ്രപഞ്ചം വലുതായിക്കൊണ്ടിരിക്കുന്നു. ശാസ്ത്രം ഏറ്റവും വലിയ പ്രപഞ്ചത്തെ കുറിച്ചും ഏറ്റവും ചെറിയ ആറ്റങ്ങളെ കുറിച്ചും ഇലക്ട്രോണുകളെ കുറിച്ചും ഒരേ സമയം വിസ്മയകരമായ അറിവുകൾ നൽകുന്നു. ഈ അറിവുകൾ നേടുന്നതിൽ ബഹിരാകാശ സാങ്കേതിക വിദ്യക്ക് വലിയ പങ്കുണ്ട്. ആത്മീയതയുടെ അടിത്തറയും മികച്ച ശാസ്ത്രബോധവും വരും തലമുറക്കുണ്ടാകണം. കൂടുതൽ ഫലമുണ്ടാകുമ്പോൾ ഒരു വൃക്ഷം അതിന്റെ ശിഖരങ്ങൾ താഴേക്ക് താഴ്ത്തുന്നത് പോലെ, അറിവ് നേടുന്തോറും മനുഷ്യനിൽ വിനയമുണ്ടാകണം. അതാണ് ഭാരതത്തിന്റെ സംസ്കാരം. ഇന്ത്യൻ ശാസ്ത്രലോകം ലോകത്തിൽ തന്നെ മികച്ചതാണ്. മികച്ച നേതൃത്വമുണ്ടെങ്കിൽ വലിയ നേട്ടങ്ങൾ നമുക്ക് കൈവരിക്കാനാകും”. അദ്ദേഹം പറഞ്ഞു
1970-കളുടെ മധ്യത്തോടെ കേരളത്തിൽ തുടക്കം കുറിച്ച ഒരു കുട്ടികൾക്കായുള്ള സംഘടനയാണ് ബാലഗോകുലം. കുട്ടികളെ അവരുടെ സാമൂഹ്യ-ധാർമ്മിക മൂല്യങ്ങളെ വർദ്ധിപ്പിക്കാനും ശ്രീകൃഷ്ണന്റെ ഉപദേശങ്ങൾക്കനുസരിച്ച് സഞ്ചരിച്ചുകൊണ്ട് ജീവിത വിജയം നേടാനും പ്രാപ്തരാക്കുക എന്നതാണ് ഈ സംഘടനയുടെ ലക്ഷ്യമായി പറയുന്നത്. ഈ സംഘടന 1981-ൽ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന ഒരു സാംസ്കാരിക സംഘടനയായാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. “സർവ്വേ സന്തു നിരാമയാഃ” എന്ന സംസ്കൃത വാക്യമാണ് ബാലഗോകുലത്തിന്റെ ആപ്തവാക്യം.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…