It is a serious failure that the forest department could not warn the people even if it was an elephant with a rodeo collar; The Forest Minister has failed to provide security to people's lives; V Muraleedharan wants AK Saseendran fired
തിരുവനന്തപുരം: വനംമന്ത്രി എ.കെ ശശീന്ദ്രനെ പുറത്താകണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. വന്യ മൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്നതിൽ വനംമന്ത്രി പരാജയപ്പെട്ടു. നികുതി ദായകരുടെ പണം കൊണ്ട് എ.കെ.ശശീന്ദ്രനെപ്പോലുള്ളവരെ തീറ്റിപ്പോറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. റോഡിയോ കോളർ ഘടിപ്പിച്ച ആനയായിരുന്നിട്ട് പോലും ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ വനംവകുപ്പിന് കഴിയാതിരുന്നത് ഗുരുതര വീഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മോദി വിരുദ്ധ സമരത്തിന് കേരള-കർണാടക വനംമന്ത്രിമാർ ഒരേ സമയം ദില്ലിയിൽ ഉണ്ടായിരുന്നു. സംഭവത്തിൽ അന്ന് എന്തെങ്കിലും ചർച്ച നടത്തിയിരുന്നുവെങ്കിൽ ഇന്ന് ജനങ്ങൾക്ക് എന്തെങ്കിലും ഗുണമുണ്ടായേനെ. മണ്ഡലത്തിൽ നടക്കുന്നതൊന്നും വയനാട് എം.പിയായ രാഹുൽ അറിഞ്ഞിട്ടില്ലെന്നും വി. മുരളീധരൻ പരിഹസിച്ചു.
ആനയെ മുഖ്യമന്ത്രിയുടെ ഓഫീസ് നോക്കുന്നുണ്ടെന്ന വിചിത്രവാദമാണ് എ.കെ.ശശീന്ദ്രൻ ഉന്നയിക്കുന്നത്. മാദ്ധ്യമങ്ങളോട് ആനയുടെ റൂട്ട്മാപ്പ് പറയുന്നതല്ല മന്ത്രിയുടെ ജോലിയെന്നും വി.മുരളീധരൻ ചൂണ്ടിക്കാട്ടി. വനം എന്തെന്നറിയാത്ത വനംമന്ത്രിയും സാമ്പത്തികശാസ്ത്രം എന്തെന്നറിയാത്ത ധനമന്ത്രിയുമാണ് കേരളം ഭരിക്കുന്നത്. കേന്ദ്രസർക്കാർ വന്യജീവി ആക്രമണം നേരിടാൻ നൽകുന്ന പണം കേരള സർക്കാർ എന്ത് ചെയ്‌തെന്ന് വ്യക്തമാക്കണം. വൈദ്യുതി വേലി കെട്ടുന്നതിനോ വനത്തിൽ ഭക്ഷണം എത്തിക്കുന്നതിനോ എന്തെങ്കിലും പദ്ധതി നടന്നോ എന്ന് വ്യക്തമാക്കണം. പ്രൊജക്ട് എലഫെൻറ് പദ്ധതി എന്തായെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…