Sunday, December 21, 2025

‘മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതും ഒരു മാറ്റമാണ്. മാറ്റങ്ങളെ എതിർക്കേണ്ടതില്ല’;മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ നിന്ന് അവഗണിച്ചതിൽ പ്രതികരിച്ച് ഗവർണർ

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണിക്കപ്പെടാതിരുന്നതില്‍ പ്രതികരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രിസ്മസ് വിരുന്നിന് ക്ഷണിക്കപ്പെട്ടവർ അത് ആസ്വദിക്കട്ടെയെന്നും മുഖ്യമന്ത്രി ക്രിസ്മസ് വിരുന്നിന് ക്ഷണിക്കാത്തതും ഒരു മാറ്റമാണ്. മാറ്റങ്ങളെ എതിർക്കേണ്ടതില്ല. അടുത്തവർഷം കൂടുതൽ നല്ല ക്രിസ്മസ് ആഘോഷിക്കാൻ പറ്റട്ടെയെന്നും ഗവർണർ പറഞ്ഞു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ഷണിക്കപ്പെടാത്ത ഒരു വിരുന്നിനെക്കുറിച്ച് ഞാൻ എന്തിനാണ് മറുപടി പറയുന്നത്. വിരുന്നിന് ക്ഷണിച്ചവർ അത് ആസ്വദിക്കട്ടെ, ക്ഷണിക്കാത്തതിൽ പ്രതികരിക്കാനില്ല ഗവർണർ വ്യക്തമാക്കി.എല്ലാ മലയാളികൾക്കും ഗവർണർ ക്രിസ്മസ് – പുതുവത്സരാശംസകൾ നേർന്നു.

Related Articles

Latest Articles