Monday, December 22, 2025

ബൈക്കിലെത്തി സ്ത്രീകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിക്കൽ പതിവ്; അടുത്ത മോഷണത്തിന് തയ്യാറായി പോകുന്നതിനിടെ പ്രതി പോലീസ് വലയിലായി

കൊച്ചി : ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല കവരുന്നത്ത് പതിവാക്കിയ മോഷ്ടാവ് ഒടുവിൽ പിടിയിൽ.കലൂർ സ്വദേശി രതീഷാണ് അറസ്റ്റിലായത്.പോണേക്കര മരിയമ്മൻ കോവിൽ ഭാഗത്തുവെച്ചും ഇടപ്പള്ളി ബൈപ്പാസ് റോഡിൽ വെച്ചും പുലർച്ചെ ബൈക്കിൽ സഞ്ചരിച്ച് സ്ത്രീകളുടെ കണ്ണിൽ മുളക് പൊടി എറിഞ്ഞ് കവർച്ച നടത്തിയതിന് ഇയാൾക്കെതിരെ നേരത്തെയും കേസുണ്ട്.

അടുത്ത മോഷണം നടത്താൻ മുളകുപൊടിയുമായി പോകുന്നതിനിടെയാണ് പ്രതി പോലീസിന്റെ വലയിൽ കുടുങ്ങിയത്.

Related Articles

Latest Articles