Thursday, December 18, 2025

മന്ത്രിസ്ഥാനം രാജിവയ്ക്കുമെന്ന മാദ്ധ്യമ പ്രചാരണം തെറ്റ് !മോദിക്കൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമെന്ന് സുരേഷ്‌ഗോപി; സമൂഹമാദ്ധ്യമത്തിൽ കുറിപ്പ്

ദില്ലി: കേന്ദ്രമന്ത്രി സ്ഥാനം ഏറ്റെടുക്കില്ലെന്ന വ്യാജ വാർത്തകൾ തള്ളി സുരേഷ് ഗോപി. കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് തുടരുമെന്നും മറിച്ചുള്ള വാർത്തകൾ വ്യാജമാണെന്നും അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രവർത്തിക്കുന്നതിൽ അഭിമാനമുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

“മോദി സർക്കാരിൻ്റെ മന്ത്രി സഭയിൽ നിന്ന് ഞാൻ രാജിവെക്കാൻ പോകുന്നു എന്ന തെറ്റായ വാർത്തയാണ് ചില മാദ്ധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് തീർത്തും തെറ്റാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിജിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ വികസനത്തിനും സമൃദ്ധിക്കുമായി പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്” – സുരേഷ് ഗോപി സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.

ഇന്നലെ നടന്ന മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് സുരേഷ് ഗോപി സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 51-മതായാണ് അദ്ദേഹം ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇംഗ്ലീഷ് ഭാഷയിൽ ദൈവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ ജയം. മന്ത്രിസ്ഥാനത്തിൽ ഇന്നലെ രാവിലെ മുതൽ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവിൽ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ദില്ലിക്ക് പുറപ്പെട്ടത്. സിനിമക്കായി തൽക്കാലം മന്ത്രി പദവി വേണ്ടെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചെങ്കിലും ദില്ലിയിൽ നിന്നും നേരിട്ട് മോദിയുടെ വിളിയെത്തിയതോടെ ദില്ലിയിലേക്ക് പോകുകയായിരുന്നു.

Related Articles

Latest Articles