Wednesday, October 21, 2026

തൃശൂരിലെ തോൽവി !വിവാദങ്ങളെത്തുടർന്ന് ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കെ . മുരളീധരനുണ്ടായ തോൽവിക്ക് പിന്നാലെ പൊട്ടിപ്പുറപ്പെട്ട വിവാദങ്ങളുമായി ബന്ധപ്പെട്ട് ഡിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച് ജോസ് വള്ളൂർ. ദില്ലിയിൽ നിന്ന് തിരിച്ചെത്തി ഡിസിസി ഓഫീസിലേക്ക് വന്ന ജോസ് വള്ളൂരിന് ഒരു വിഭാ​ഗം പ്രവർത്തകർ സ്വീകരണമൊരുക്കിയിരുന്നു. തുടർന്ന് നടന്ന ഡിസിസിയിലെ ഭാരവാഹിയോഗത്തിലാണ് ജോസ് വളളൂർ രാജിവെച്ചതായി അറിയിച്ചത്.യുഡിഎഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവെച്ചതായി എംപി വിൻസെന്റും അറിയിച്ചു.

അതേസമയം, ജോസ് വള്ളൂരിന്റെ രാജിയിൽ പൊട്ടിക്കരയുകയാണ് ഒരു വിഭാഗം പ്രവർത്തകർ. തോൽവിയുടെ ഉത്തരവാദിത്തം ജോസ് വള്ളൂരിനാണെന്ന് പറയാൻ ഒരിക്കലും കഴിയില്ലെന്നാണ് ഇവർ പറയുന്നത്. അതിനിടെ ഡിസിസി ഓഫീസിന് മുൻപിൽ ജോസ് വള്ളൂരിന് ഐക്യദാർഢ്യമറിയിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടു. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ യഥാർത്ഥ പ്രതികളെ സംരക്ഷിച്ച് ജോസ് വള്ളൂരിനെ ബലി കൊടുക്കരുതെന്ന് പോസ്റ്ററിൽ പറയുന്നു. ജോസ് വള്ളൂരിനെതിരെ നേരത്തെയും ചേരിതിരിഞ്ഞ് അണികൾ പോസ്റ്റർ പ്രചാരണം നടത്തിയിരുന്നു.

Related Articles

Latest Articles