It is not advisable to observe Guruvayoor Ekadashi for two days; Devotees are concerned; Cheruvalli Narayanan Nambuthiri said that according to Shastra, Ekadashivrat should be observed on the second day of December 4th
ഗുരുവായൂർ: ഇത്തവണത്തെ ഏകാദശി വ്രതം ഡിസംബർ മൂന്നിനാണോ നാലിനാണോ എന്ന തർക്കം കുറച്ച് ദിവസങ്ങളായി ഭക്തരുടെ ഇടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ചിലർ ആദ്യ ദിവസമാണെന്നും മറ്റു ചിലർ രണ്ടാം ദിവസമാണെന്നും നിലപാടെടുത്തതോടെ രണ്ടു ദിവസവും ഏകാദശി ആചരിക്കാൻ ദേവസ്വം തീരുമാനിച്ചിരിക്കുന്നു. എന്നാൽ ആ തീരുമാനം അതിലേറെ അനുചിതമാണെന്ന അഭിപ്രായത്തിലാണ് ചെറുവള്ളി നാരായണൻ നമ്പുതിരി അടക്കമുള്ള പ്രമുഖ പണ്ഡിതർ.
ഇത്തവണ ഗുരുവായൂർ ഏകാദശി രണ്ടു ദിവസമായി ആചരിക്കുന്നു എന്നൊരു തീരുമാനം ഉണ്ടായതിൽ ഭക്തർ ആകെ സംശയത്തിലും ആശങ്കയിലുമാണെന്ന് നാരായണൻ നമ്പുതിരി പറഞ്ഞു. ‘ഏകാദശി ഉപവാസ ദിവസം അതായത് വ്രത ദിവസം ചോറൂണ് നടത്തരുത്. അതിൽത്തന്നെ ഹരിവാസര സമയത്ത് സാഹചര്യം അനുകൂലമല്ലെങ്കിൽ പോലും അന്നം കഴിക്കാൻ ഒട്ടും പാടില്ലാത്തതാകുന്നു’ എന്നാണ് ആചാര സംഗ്രഹ പ്രമാണം പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകാദശി വ്രതാനുഷ്ഠാനം രണ്ട് ദിവസവും ചെയ്യേണ്ടതില്ലെന്ന് നിരവധി ആധികാരിക ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് അദ്ദേഹം പ്രസ്താവനയിൽ സമർത്ഥിക്കുന്നു. ഹരിവാസര ദിവസമായ ഡിസംബർ നാലിനാണ് ശുദ്ധോപവാസാദികൾ ചെയ്യേണ്ടതെന്ന് പഞ്ചാംഗങ്ങളിൽ എഴുതിവെച്ചിട്ടുണ്ട്. ഡിസംബർ 3 ന് ഭൂരിപക്ഷ ഏകാദശി എന്നെഴുതിയതിലെ ഭൂരിപക്ഷം അധികക്കാരെ സൂചിപ്പിക്കുന്ന പദമല്ലെന്നും ഭൂരിപക്ഷം എന്നതിന് അംബരീക്ഷ പക്ഷമെന്നും ആനന്ദപക്ഷത്തിനു രുഗ്മാംഗദപക്ഷമെന്നും സമാന്തരമുണ്ട്. ആയതിനാൽ ആനന്തപക്ഷമെന്ന രണ്ടാം ദിവസത്തിലാണ് വ്രതമനുഷ്ഠിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…