Tuesday, December 23, 2025

പുലിപ്പേടിയില്‍ വിറച്ച് പാല്‍ച്ചുരം പുതിയങ്ങാടി ഗ്രാമം; ആശങ്കയിലാഴ്ത്തി ‘കാൽപ്പാടുകൾ’

വയനാട് : പാല്‍ച്ചുരം പുതിയങ്ങാടിയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. കൊട്ടിയൂർ പാൽച്ചുരം പുതിയങ്ങാടി കമ്മ്യൂണിറ്റി ഹാളിന് സമീപത്ത്‌ ഇന്ന് വെളുപ്പിനെയാണ് പുലിയുടെതിന് സമാനമായ കാൽപാടുകൾ പ്രദേശവാസികൾ കണ്ടത്. ഇടമനയിൽ വെള്ളൻ, മാങ്കുട്ടത്തിൽ ഷിജോ, വടക്കയിൽ ജയൻ എന്നിവരുടെ പറമ്പിലായാണ് അജ്ഞാതജീവിയുടെ കാൽപാടുകൾ കണ്ടത്. രാത്രിയിൽ എന്തോ ശബ്ദം കേട്ടതിനെ തുടർന്ന് രാവിലെ പറമ്പിൽ ഇറങ്ങി നോക്കിയപ്പോഴാണ് കാൽപ്പാട് കണ്ടതെന്ന് ഇടമനയിൽ വെള്ളൻ പറഞ്ഞു. പ്രദേശവാസികള്‍ ആശങ്കയിലാണ്.

അടുത്ത ദിവസങ്ങളിലായി പാൽച്ചുരത്ത് വളർത്ത് മൃഗങ്ങളെ വന്യജീവികൾ പിടിക്കുന്നത് വർധിച്ചിരുന്നു. തുടർന്നാണ് ഇങ്ങനെയൊരു സംഭവം. ഇതിനെ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ. കണ്ട കാൽപ്പാട് പുലിയുടെതാണെന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് തന്നെ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വന്യ ജീവിയെ പിടിക്കുവാൻ കെണി വെക്കുന്നതുൾപ്പെടെയുള്ള നടപടികൾ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതേസമയം പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles