വയനാട് : പാല്‍ച്ചുരം പുതിയങ്ങാടിയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പ്പാടുകള്‍ കണ്ടെത്തി. കൊട്ടിയൂർ പാൽച്ചുരം പുതിയങ്ങാടി കമ്മ്യൂണിറ്റി ഹാളിന് സമീപത്ത് ഇന്ന് വെളുപ്പിനെയാണ് പുലിയുടെതിന് സമാനമായ കാൽപാടുകൾ പ്രദേശവാസികൾ കണ്ടത്. ഇടമനയിൽ വെള്ളൻ, മാങ്കുട്ടത്തിൽ ഷിജോ, വടക്കയിൽ ജയൻ എന്നിവരുടെ പറമ്പിലായാണ് അജ്ഞാതജീവിയുടെ കാൽപാടുകൾ കണ്ടത്. രാത്രിയിൽ എന്തോ ശബ്ദം കേട്ടതിനെ തുടർന്ന് രാവിലെ പറമ്പിൽ ഇറങ്ങി നോക്കിയപ്പോഴാണ് കാൽപ്പാട് കണ്ടതെന്ന് ഇടമനയിൽ വെള്ളൻ പറഞ്ഞു. പ്രദേശവാസികള്‍ ആശങ്കയിലാണ്.
അടുത്ത ദിവസങ്ങളിലായി പാൽച്ചുരത്ത് വളർത്ത് മൃഗങ്ങളെ വന്യജീവികൾ പിടിക്കുന്നത് വർധിച്ചിരുന്നു. തുടർന്നാണ് ഇങ്ങനെയൊരു സംഭവം. ഇതിനെ തുടർന്ന് ഭീതിയിലാണ് നാട്ടുകാർ. കണ്ട കാൽപ്പാട് പുലിയുടെതാണെന്ന് നാട്ടുകാർ പറയുന്നു. എത്രയും പെട്ടെന്ന് തന്നെ വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വന്യ ജീവിയെ പിടിക്കുവാൻ കെണി വെക്കുന്നതുൾപ്പെടെയുള്ള നടപടികൾ വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതേസമയം പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തിൽ ധനു മാസത്തിലെ പൗർണ്ണമി ദിനമായ നാളെ നട…
പത്തനംതിട്ട: പത്തനംതിട്ടയിൽ പോക്‌സോ കേസ് പ്രതിയ്ക്ക് ജാമ്യം നിന്ന് സിഐ. സൈബർ സെൽ സിഐ സുനിൽ കൃഷ്ണനാണ് പ്രതിയ്ക്ക് വേണ്ടി…
ശ്രീനഗർ: കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഷോപ്പിയാനിലെ പദ്‌പവൻ വനമേഖലയിൽ ദേശീയ അന്വേഷണ…
ഉത്തർപ്രദേശിൽ ഭൂമാഫിയയുടെ കൈകളിൽ നിന്ന് തന്റെ പിതൃസ്വത്ത് തിരിച്ചുപിടിക്കാൻ വർഷങ്ങളായി പോരാടിയ സൈനികന്റെ മകൾക്ക് പുതുവർഷത്തിൽ നീതി വാങ്ങി നൽകി…
മുംബൈ : പുതുവത്സര ആഘോഷങ്ങൾക്കിടെ മുംബൈയിൽ ഞെട്ടിപ്പിക്കുന്ന ക്രൂരത. വിവാഹ അഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 44-കാരനായ കാമുകൻ്റെ ജനനേന്ദ്രിയം 25-കാരിയായ യുവതി…
ധർമ്മശാല: ഹിമാചൽ പ്രദേശിലെ ഗവൺമെന്റ് ഡിഗ്രി കോളേജിൽ റാഗിങ്ങിനും ലൈംഗികാതിക്രമത്തിനും ഇരയായ പെൺകുട്ടിയുടെ മരണ മൊഴി പുറത്ത് വന്നതിന് പിന്നാലെ…