Kerala

മദ്യം നിർമ്മിക്കാൻ കൊണ്ട് വന്ന സ്പിരിറ്റിന്റെ മറവിൽ തട്ടിപ്പ് നടന്നതായി സംശയം ;തിരുവല്ലയിൽ കൊണ്ടുവന്ന 35,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു

പത്തനംതിട്ട: മദ്യം നിർമ്മിക്കാൻ കൊണ്ട് വന്ന സ്പിരിറ്റിന്റെ മറവിൽ തട്ടിപ്പ് നടന്നതായി സംശയം.മധ്യപ്രദേശിൽ നിന്നും തിരുവല്ലയിൽ കൊണ്ടുവന്ന 35,000 ലിറ്റർ സ്പിരിറ്റ് എക്സൈസ് തടഞ്ഞുവച്ചു. തിരുവല്ല ഷുഗർമിലേക്ക് ജവാൻ മദ്യം ഉൽപ്പാദിപ്പിക്കാൻ സ്പിരിറ്റ് കൊണ്ടുവരുന്നതിൽ എക്സൈസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഉത്തരേന്ത്യയിൽ നിന്നും കൊണ്ടുവരുന്ന സ്പിരിറ്റ് ചോർത്തി വിറ്റതിലൂടെ കോടികളുടെ തട്ടിപ്പാണ് എക്സൈസ് രണ്ടു വർഷം മുമ്പ് കണ്ടെത്തിയത്. വ്യാജരേഖകളുടെ മറവിൽ സ്പിരിറ്റ് കടത്തുന്നുവെന്ന സംശയത്തെ തുടർന്ന് എക്സൈസ് കമ്മീഷണർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മധ്യപ്രദേശിൽ നിന്നും കഴിഞ്ഞ ദിവസം തിരുവല്ലയിൽ കൊണ്ടുവന്ന സ്പരിറ്റിൽ 67.5 ശതമാനം ആൽക്കഹോൾ അംശമുണ്ടെന്നാണ് ടാങ്കർ ലോറിയിൽ കമ്പനി നൽകിയിട്ടുള്ള രേഖ.

തിരുവല്ല ഷുഗർമില്ലിലെത്തിയ സ്പിരിറ്റിൽ നിന്നും സാമ്പിൾ ശേഖരിച്ച് എക്സൈസ് ലാബിൽ പരിശോധന നടത്തിപ്പോൾ ഈഥൈൻ ആൽക്കഹോളിൻറെ അളവ് 96.49 ശതമാനം. ഇവിടെയാണ് എക്സൈസിന് സംശയം. 90 ശതമാനത്തിൽ കൂടുതൽ ആൽക്കഹോൾ അംശമുള്ള സ്പരിറ്റിന് വില കൂടുതലാണ്. പിന്നയെന്തിനാണ് കമ്പനി 67.5 ശതമാനമെന്ന് രേഖപ്പെടുത്തി സർട്ടിഫിക്കറ്റ് നൽകിയത് എന്നാണ് സംശയം. മധ്യപ്രദേശിലെ കമ്പനിയിൽ നിന്നും വീര്യം കൂടിയ സ്പിരിറ്റ് ടാങ്കറിൽ കയറ്റി പകുതിവഴി വച്ച് ചോർത്തി ശേഷം വെള്ളം ചേർക്കാറുണ്ടെന്നാണ് എക്സൈസിൻെറ പ്രാഥമിക നിഗമനം. തിരുവല്ലയിലെത്തുമ്പോൾ ആൽക്കഹോൾ അംശം 90 ശതമാനത്തിൽ നിന്നും 60ലേക്ക് മാറും.

Anandhu Ajitha

Share
Published by
Anandhu Ajitha
Tags: kerala

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

1 hour ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

2 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

3 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

4 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

5 hours ago