Thursday, December 18, 2025

യുവാവ് പെരിയാര്‍ പുഴയില്‍ ചാടിയതായി സംശയം; പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ ആരംഭിച്ചു

എറണാകുളം: യുവാവ് പെരിയാര്‍ പുഴയില്‍ ചാടിയതായി സംശയം. ഏലൂര്‍ സ്വദേശി മുഹമ്മദ് അനസ് ആണ് പുഴയില്‍ ചാടിയതെന്ന് സംശയിക്കുന്നത്.

റെഗുലേറ്റര്‍ കം ബ്രിഡ്ജിന് സമീപം പോലീസും ഫയര്‍ ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്. ഇവിടെ നിന്ന് മുഹമ്മദ് അനസിന്റെ തിരിച്ചറിയല്‍ രേഖകളും മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടർന്നാണ് അനസ് പുഴയിൽ ചാടിയതെന്ന സംശയം ഉയർന്നത്.

അനസിന്റെ കുടുംബം ഏലൂര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

Related Articles

Latest Articles