Kerala

സംസ്ഥാനത്ത് മൂന്ന് ദിവസവും മഴ; ഇന്നും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമർദ്ദം ശക്തിപ്രാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസവും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇന്നും 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട്. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന അറബിക്കടലിലെ ന്യൂനമർദ്ദം അടുത്ത മണിക്കൂറിൽ ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇത് തീവ്രന്യൂനമർദ്ദമായി മാറും. എന്നാൽ ഇന്ത്യൻ തീരത്ത് നിന്ന് അകലെയായതിനാൽ, സംസ്ഥാനത്തെ കാര്യമായി ബാധിക്കില്ല. അതേസമയം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നിലനിൽക്കുന്ന ചക്രവാതച്ചുഴി മഴയ്ക്ക് കാരണമാകും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് തുടരുകയാണ്.

കോട്ടയം കൂട്ടിക്കൽ ഇളങ്കാട് മ്ലാക്കരയിൽ മൂന്നിടത്ത് ഉരുൾപൊട്ടലുണ്ടായി. മൂപ്പൻമലയിൽ ആൾപ്പാർപ്പ് ഇല്ലാത്ത സ്ഥലത്താണ് ഉരുൾപൊട്ടൽ ഉണ്ടായത്. മലവെള്ളപ്പാച്ചിലിൽ പുല്ലകയാറിലെ ജലനിരപ്പ് ഉയർന്നു. മ്ലാക്കരയിൽ ചപ്പാത്ത് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് മറുകരയിൽ കുടുങ്ങിയ ഇരുപതോളം കുടുംബങ്ങളെ ഫയർഫോഴ്സും രക്ഷാപ്രവർത്തകരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിച്ചു. കൊടുങ്ങ ഭാഗത്ത് കുടുങ്ങിയവരെയും മാറ്റി. കൊടുങ്ങ, വല്യന്ത, മ്ലാക്കര, ഇളങ്കാട് ടോപ്പ്, മുക്കളം ഭാഗത്ത്‌ പെയ്ത കനത്ത മഴയാണ് ദുരിതം വിതച്ചത്. എൻഡിആർഎഫിന്റെ രണ്ട് സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അതിനിടെ ഗവർണറുടെ ഇന്ന് നിശ്ചയിച്ച കൂട്ടിക്കൽ സന്ദർശനം അനിശ്ചിതാവസ്ഥയിൽ ആയി. കനത്ത മഴയുടെയും ഉരുൾപൊട്ടലിന്റെയും പശ്ചാത്തലത്തിൽ സന്ദർശനം റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തേക്കും.

Anandhu Ajitha

Recent Posts

വട്ടിയൂർക്കാവിൽ നടക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ! R SREELEKHA

വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത്‌ ബിജെപി ! തുറന്ന പോരാട്ടത്തിന്…

7 minutes ago

കർണാടകയിൽ 83.61% പേർക്കും ഇവിഎമ്മിൽ വിശ്വാസമെന്ന് സർവേഫലം ! രാഹുലിന്റെ വോട്ട് ചോരിയെ തള്ളി ജനങ്ങൾ ; കോൺഗ്രസിന്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി

ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…

7 minutes ago

ഇറാനിൽ ചോരപ്പുഴയൊഴുകും!!പ്രതിഷേധക്കാരെ കൊന്നാൽ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന് ട്രമ്പിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…

14 minutes ago

പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും; മൂന്നാം ലോകമഹായുദ്ധം !! 2026ൽ വരാനിരിക്കുന്നത് വൻ ദുരന്തങ്ങൾ, ഭീതി പടർത്തി ബാബ വംഗയുടെ പ്രവചനങ്ങൾ

ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…

19 minutes ago

പോറ്റിയും കോൺഗ്രസ് നേതാക്കളും സോണിയാ ഗാന്ധിയെ കണ്ടത് എന്തിന്? ശബരിമല സ്വർണ്ണക്കൊള്ളയിൽ ലാഭം കൊയ്തത് ഇന്‍ഡി മുന്നണി ഒറ്റയ്ക്ക് എന്ന് പാരഡി പാടേണ്ട അവസ്ഥ! തുറന്നടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍…

26 minutes ago

വന്ദേ ഭാരതിന്റെ വേഗത തെളിയിച്ച് അശ്വനി വൈഷ്ണവ് ! വീഡിയോ വൈറൽ I ASHWINI VAISHNAV

ചൈനയിൽ ട്രെയിനിന്റെ ഏറ്റവും കൂടിയ വേഗത 450 കിലോമീറ്റർ ! ഇന്ത്യൻ ബുള്ളറ്റ് ട്രെയിനുകൾ ഈ വർഷം ഓടിത്തുടങ്ങും !…

40 minutes ago