Sunday, May 12, 2024
spot_img

‘വിദ്യാശ്രീ’ ലാപ്ടോപ്പ് പദ്ധതി വമ്പൻ തട്ടിപ്പ് തന്നെ തെളിവുകൾ ഇതാ…

സാധാരണക്കാർക്കുള്ള ക്ഷേമപദ്ധതികൾ എന്ന പുറംമോടിയിൽ വൻ തട്ടിപ്പും അഴിമതിയും ആണ് കേരളസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാശ്രീ പദ്ധതി വഴി സര്‍ക്കാര്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തത് പ്രവര്‍ത്തനക്ഷമമല്ലാത്ത ലാപ്ടോപ്പുകളാണ് എന്നുള്ള ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെ നിര്‍മിക്കുന്ന കോക്കോണിക്സ് കമ്പനിയുടെ ലാപ്ടോപ്പുകളാണ് കൂട്ടത്തോടെ തകരാറിലായത്. ഗുണനിലവാരമില്ലാത്ത ലാപ്ടോപുകള്‍ നല്‍കിയ കെ.എസ്.എഫ്.ഇ ഇപ്പോൾ വായ്പ തിരിച്ചടവ് മുടക്കിയാല്‍ പിഴപലിശയീടാക്കുമെന്ന് ഇടപാടുകാരെ ഭീഷണിപ്പെടുത്തുകയാണ്.

ഷമീം എന്ന ഒരു സുഹൃത്ത് വിദ്യാശ്രീയുടെ നേരിട്ടുള്ള ദുരനുഭവം തത്വമായി ന്യൂസിനോട് പങ്കു വയ്ക്കുകയാണ്. അതേക്കുറിച്ച് അദ്ധേഹം പറയുന്നതിങ്ങനെ.

കൊവിഡ് കാലത്ത് ഡിജിറ്റൽ വിദ്യാഭ്യാസത്തെ സഹായിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പുകൾ
നൽകുക എന്ന ലക്ഷ്യത്തോടെയാണ് കെ എസ് എഫ് ഇ വിദ്യാശ്രീ പദ്ധതി ആവിഷ്കരിച്ചത്. കുടുംബശ്രീയുടെ വിദ്യാശ്രീ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന കുട്ടികൾക്ക് പ്രതിമാസം അഞ്ഞൂറ് രൂപ തിരിച്ചടവിൽ പതിനയ്യായിരം രൂപയുടെ ലാപ്ടോപ്പുകൾ അനുവദിക്കുന്ന നിലയിലാണ് പദ്ധതി ആവിഷ്കരിച്ചത്. മുപ്പത് തവണകൾ ആയിട്ടായിരുന്നു വായ്പ തിരിച്ചടയ്ക്കേണ്ടത്. എന്നാൽ ലാപ്ടോപ്പുകൾ നൽകാമെന്നേറ്റിരുന്ന കമ്പനികൾ സമയബന്ധിതമായി ഓർഡറുകൾ ലഭ്യമാക്കുന്നതിൽ വീഴ്ച. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് അസംസ്കൃത സാമഗ്രികൾ ലഭ്യമാകാത്തതു കൊണ്ടാണ് ലാപ്ടോപ്പുകൾ വൈകുന്നത് എന്നാണ് കമ്പനികൾ വിശദീകരണം നൽകിയത്. എന്തായാലും പാവപ്പെട്ട കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യമൊരുക്കാൻ വേണ്ടി ഈ പദ്ധതിയിൽ ചേർന്ന രക്ഷിതാക്കളോടെ സർക്കാർ മറുപടി പറഞ്ഞെ പറ്റു

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles