Tuesday, December 16, 2025

‘നടപടി എടുക്കില്ലെന്ന് ഉറപ്പായിരുന്നു; ഇപിയെ തൊട്ടാൽ പിണറായി അടക്കം അകത്തു പോകും, അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും’; ജയരാജനെ സിപിഐഎം നോവിക്കില്ലെന്ന് കെ സുധാകരൻ

കണ്ണൂർ: ബിജെപിയില്‍ ചേരാന്‍ നീക്കം നടത്തിയെന്ന ആരോപണമുയര്‍ന്നിട്ടും ഇപി ജയരാജനെതിരെ സിപിഎം നടപടി എടുക്കാത്തതില്‍ പരിഹാസവുമായി കെ.സുധാകരന്‍. ഇപിയെ തൊട്ടാൽ അഴിമതിയുടെ കൊട്ടാരം മൊത്തം കത്തും.നടപടി എടുക്കില്ലെന്ന് തുടക്കത്തിലേ ഉറപ്പായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജനെ പാർട്ടി സംരക്ഷിച്ചത് പിണറായി വിജയനെയും അഴിമതി നിറഞ്ഞ സിപിഐഎമ്മിനെയും രക്ഷിക്കാനാണ്. ജയരാജനെതിരെ നടപടിയുണ്ടാവില്ലെന്ന് ആദ്യം മുതൽ താൻ പറഞ്ഞതല്ലേ എന്ന് ചോദിച്ച സുധാകരൻ അഴിമതിയുടെ കൊട്ടാരം കാത്തുസൂക്ഷിക്കുന്ന പ്രധാന കക്ഷിയാണ് ഇപിയെന്നും അദ്ദേഹത്തെ തൊട്ടാൽ കൊട്ടാരം മൊത്തം കത്തുമെന്നും ആരോപിച്ചു. അതുകൊണ്ട് ജയരാജനെ നോവിക്കാനോ അലോസരപ്പെടുത്താനോ സിപിഐഎം നേതൃത്വം ഒന്നും ചെയ്യില്ലെന്നും കെ സുധാകരൻ പറഞ്ഞു.

സെഞ്ച്വറി അടിച്ച പ്ലെയറെപ്പോലെ അല്ലേ ഇപി സിപിഐഎം സെക്രട്ടേറിയറ്റ് യോ​ഗം കഴിഞ്ഞ് ഇറങ്ങിപ്പോയതെന്ന് സുധാകരൻ ചോദിച്ചു. ഇപിക്കെതിരെ നടപടിയെടുത്താൽ ‌പിണറായി വിജയൻ അടക്കം അകത്ത് പോകേണ്ടി വരും. പിണറായി വിജയനെ സംരക്ഷിക്കാനാണ് സിപിഐഎം ഇപിക്കെതിരെ നടപടിയെടുക്കാതിരുന്നതെന്നും പിണറായിയെ രക്ഷിക്കാനല്ലെങ്കിൽ പിന്നെ എന്തിന് ജയരാജൻ എല്ലാം മറച്ചുവെക്കണമെന്നും സുധാകരൻ ചോദിച്ചു.

Related Articles

Latest Articles